Thrikkakkara: തൃക്കാക്കരയില്‍ നടക്കുന്നത് രാഷ്ട്രീയ അങ്കം; അതിലേക്ക് സഭയെ വലിച്ചിഴക്കരുത്: ഉമ തോമസ്

തൃക്കാക്കരയില്‍ നടക്കുന്നത് രാഷ്ട്രീയ അങ്കമാണെന്നും അതിലേക്ക് സഭയെ വലിച്ചിഴക്കരുതെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. അനുഗ്രഹം വാങ്ങാന്‍ ഇനിയും സഭാ ആസ്ഥാനത്തെത്തുമെന്നും ഉമ തോമസ് പറഞ്ഞു.

V D Satheesan : സഭയ്ക്കെതിരായ വി ഡി സതീശന്‍റെ വിവദ  പ്രസ്ഥാവനയില്‍  പ്രതിരോധത്തിലായി  കോണ്‍ഗ്രസ്

സഭയ്ക്കെതിരായ വി ഡി സതീശന്‍റെ ( V D Satheesan )വിവദ  പ്രസ്ഥാവനയില്‍  പ്രതിരോധത്തിലായി  കോണ്‍ഗ്രസ് . എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ( LDF Candidate )  പ്രഖ്യാപനത്തിന് പിന്നില്‍ ബാഹ്യ ശക്തികള്‍ ഉണ്ടെന്ന വിവാദ പ്രസ്ഥാവന തിരിച്ചടിയായതോടെ മാധ്യമങ്ങളോട് കയർത്ത് വിഡി സതീശന്‍ മലക്കം മറിഞ്ഞു.

തൃക്കാക്കരയിലെ എല്‍ഡിഎഫ്  സ്ഥാനാര്‍ത്ഥിയായി ഡോ ജോ ജോസഫിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്  സഭക്കെതിരെ വി ഡി സതീശന്‍ രംഗത്തെത്തിയത് . ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു സതീശന്‍റെ ശ്രമം.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നില്‍ ബാഹ്യ ശക്തികള്‍ ഉണ്ടെന്നായിരുന്നു വി ഡി സതീശന്‍റെ വാദം .
എന്നാല്‍, ഇതിനെതിരെ സഭാനേതൃത്വം തന്നെ  വിമര്‍ശനവുമായി രംഗത്തെത്തിയതോടെ  കോണ്‍ഗ്രസ് നേതൃത്വം പരുങ്ങലിലായി .

വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ തന്നെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ മാധ്യമങ്ങള്‍ക്ക് നേരെ കയര്‍ത്തായിരുന്നു സതീശന്‍റെ മലക്കം മറിച്ചില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here