Sai Shankar: വധ ഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറെ മാപ്പ് സാക്ഷിയാക്കാന്‍ കോടതി അനുമതി

വധ ഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറെ മാപ്പ് സാക്ഷിയാക്കാന്‍ കോടതി അനുമതി നല്‍കി. കോടതി നോട്ടീസ് പ്രകാരം എറണാകുളം സിജെഎം കോടതിയില്‍ സായ് ശങ്കര്‍ ഹാജരായി. സായ് ശങ്കറെ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായാണ് സായ് ശങ്കര്‍ കോടതിയില്‍ ഹാജരായത്.

നടിയെ ആക്രമിച്ച കേസില്‍ (Dileep)ദിലീപിന്റെയും കേസിലെ മറ്റുപ്രതികളുടെയും മൊബൈല്‍ഡാറ്റകള്‍ മായ്ക്കുവാന്‍ സഹായിച്ചത് (saishankar)സായ് ശങ്കറാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആദ്യം സായ്ശങ്കറെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയ പശ്ചാത്തലത്തില്‍ ഇയാളെ മാപ്പ് സാക്ഷിയാക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. സിനിമാ മേഖലയില്‍ നിന്നടക്കമുളളവര്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കും.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികള്‍ വേഗത്തിലാക്കിയത്. സിനിമാ മേഖലയില്‍ നിന്നടക്കമുളള പ്രോസിക്യൂഷന്‍ സാക്ഷികളായ 20 പേര്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News