Beast: വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സോഫീസ് നേട്ടവുമായി ബീസ്റ്റ്; 250 കോടി ക്ലബ്ബിലെന്ന് റിപ്പോര്‍ട്ട്

വിജയ്(Vijay) നായകനായ ചിത്രം ‘ബീസ്റ്റ്'(Beast) കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ അത് സിനിമയുടെ(Cinema) കളക്ഷനെ ബാധിച്ചിട്ടില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ചിത്രം ഇതിനകം 250 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചോളം ഭാഷകളിലായി ബീസ്റ്റ് 250.05 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. 250 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന വിജയ്യുടെ തുടര്‍ച്ചയായ അഞ്ചാമത്തെ ചിത്രമാണ് ബീസ്റ്റ്. 25 ദിവസങ്ങള്‍ പിന്നിടുന്ന സിനിമ വിജയ് എന്ന താരത്തിന്റെ ബോക്‌സോഫീസ് ശക്തിയാണ് കാട്ടുന്നത് എന്ന് ആരാധകര്‍ അവകാശപ്പെടുന്നു.

അതേസമയം ബീസ്റ്റ് ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്‌ലിക്‌സ്, സണ്‍ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുക. മെയ് 11ന് ആണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുക.ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികള്‍ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളില്‍ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ പറയൂന്നത്.ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളി സാന്നിദ്ധ്യമായി ചിത്രത്തില്‍ ഷെന്‍ ടോം ചാക്കോയും അപര്‍ണ്ണ ദാസും സിനിമയിലുണ്ട്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here