Car: കാര്‍ വാങ്ങാന്‍ ഇനി ചെലവേറും

സ്വന്തമായി കാര്‍(Car) വാങ്ങുകയെന്നത് ഏവരുടെയും ആഗ്രഹവും അതോടൊപ്പം ചെലവേറിയ കാര്യവുമാണ്. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(RBI) ഇപ്പോള്‍ റിപ്പോ നിരക്ക് ഉയര്‍ത്തിയിരിക്കുകയാണ്. വാണിജ്യ ബാങ്കുകള്‍ക്ക് കടം നല്‍കുന്ന നിരക്കില്‍ 0.40 ശതമാനം അല്ലെങ്കില്‍ 40 ബേസിസ് പോയന്റ്സിന്റെ വര്‍ധനവാണ് റിസര്‍വ് ബാങ്ക് വരുത്തിയിരിക്കുന്നത്. ക്യാഷ് റിവേഴ്സ് റേഷ്യോയില്‍ 50 ബേസിസ് പോയന്റ്സും 0.50 ശതമാനവും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ നാലു വര്‍ഷമായി മാറ്റമില്ലാതിരുന്ന റിപ്പോ നിരക്ക് നാലില്‍നിന്ന് 4.40 ശതമാനമായി. സി.ആര്‍.ആര്‍ 4.5 ശതമാനവുമായിരിക്കുകയാണ്. ഈ മാറ്റം കാര്‍ വാങ്ങുന്നത് ചെലവേറിയതാക്കുമെന്നാണ് ഉപഭോക്താക്കളും നിര്‍മാതാക്കളും വിലയിരുത്തുന്നത്.

റിസര്‍വ് ബാങ്കിന്റെ നീക്കം സംവിധാനത്തിലെ പണലഭ്യത നിയന്ത്രിക്കുകയും വായ്പകള്‍ ചെലവേറിയതാക്കുമെന്നുമാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴസ് അസോസിയേഷന്‍ (എഫ്.എ.ഡി.എ) പ്രസിഡന്റ് വിന്‍കേഷ് ഗുലാത്തി വിലയിരുത്തുന്നത്. റിസര്‍വ് ബാങ്കിന്റെ നടപടി ലോണുകളുടെ പലിശ നിരക്ക് കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ എന്നാല്‍ ഇത്തരം ലോണുകളുടെ പലിശ നിരക്ക് 0.40 ശതമാനത്തില്‍ കൂടുതല്‍ വര്‍ധനവുണ്ടാകില്ലെന്ന് എസ്.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചതായാണ് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ കാര്‍ ലോണുകളുടെ പരമാവധി പലിശ നിരക്ക് 7.4 ശതമാനം മുതല്‍ 8.3 ശതമാനം വരെയാണ്. പുതിയ നടിപടിയെ തുടര്‍ന്നുണ്ടായ ഭാരം ഉപഭോക്താക്കളുടെ മേല്‍ വെച്ചുകെട്ടാന്‍ വാണിജ്യ ബാങ്കുകള്‍ തീരുമാനിച്ചാല്‍ ഈ നിരക്ക് 7.8 ശതമാനം മുതല്‍ 8.7 ശതമാനം വരെയായി മാറിയേക്കും.

ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുകയാണെങ്കില്‍ ഒരു ലക്ഷത്തിന് 400 രൂപ വര്‍ഷത്തിലും 33.33 രൂപ മാസത്തിലും അധികമായി നല്‍കേണ്ടിവരും. പത്തു ലക്ഷത്തിന്റെ ലോണിന് പ്രതിവര്‍ഷം 4000 രൂപയും മാസത്തില്‍ 333.33 രൂപയും കാര്‍ ലോണിന് അധിക പലിശ നല്‍കേണ്ടി വരും. ചിപ്പ് ക്ഷാമം മൂലം കാര്‍ വിപണി തിരിച്ചടി നേരിടുകയാണെങ്കിലും നിരക്ക് വര്‍ധന വലിയ പ്രശ്നമുണ്ടാക്കില്ലെന്നും ഉപഭോക്താക്കളെ ബാധിക്കില്ലെന്നുമാണ് മാരുതി സുസുകി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel