വിദേശികള്‍ക്ക് ജോലി ചെയ്യാന്‍ വെര്‍ച്വല്‍ വിസ(Virtual visa) ലഭ്യമാക്കാനൊരുങ്ങി യുഎഇ(UAE) . ഒരു വര്‍ഷം കാലാവധിയുള്ള വിസയാണ് ലഭ്യമാകുന്നത്. റെസിഡന്‍ഷ്യല്‍, ഇമിഗ്രഷന്‍ മന്ത്രാലയമൊരുക്കുന്ന ഈ വിസ സ്വന്തം സ്പോണ്‍സര്‍ഷിപ്പിലാണ് നല്‍കുന്നത്. അധിക ചിലവ് കുറക്കുക,സ്പ്പാേണ്‍സര്‍ഷിപ്പ് ഇല്ലാതാക്കി പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുക എന്നതിനു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ യുഎഇയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനാണ് വെര്‍ച്വല്‍ വിസ ലഭ്യമാകുന്നത്.
ഇടത്തരം സംരംഭകര്‍, വ്യവസായ രംഗത്തെ തുടക്കക്കാര്‍ എന്നിവരെയെല്ലാം രാജ്യത്തേക്കു സ്വാഗതം ചെയ്യുന്നതാണ് പുതിയ സംവിധാനം. കമ്പനികളുടെ ആസ്ഥാനം വിദേശ രാജ്യങ്ങളിലാണെങ്കിലും ദുബായില്‍ താമസിച്ച് ഇവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയും. മാത്രമല്ല വിസ ലഭിച്ചവര്‍ക്ക് തങ്ങളുടെ കുടുംബത്തെ യുഎഇയിലേക്ക് എത്തിക്കാനും വെര്‍ച്വല്‍ വിസ ഉപയോഗപ്പെടുത്താം. വിസകളുടെ കാലാവധി പുതുക്കി ഉപയോ?ഗിക്കാനും സാധിക്കും. ആറു മാസം വരെ കാലാവധിയുള്ള പാസ്പോര്‍ട്ട് പകര്‍പ്പ്, ദുബായ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഒരു വര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയാണ് വിസക്ക് അപേക്ഷിക്കുന്നവര്‍ നല്‍കേണ്ടത്. നിലവില്‍ ജോലിയുള്ളവരാണ് അപേക്ഷകരെങ്കില്‍ തൊഴില്‍ തെളിയിക്കുന്ന രേഖയും ഒരു വര്‍ഷമെങ്കിലും കാലാവധിയുള്ള തൊഴില്‍ കരാറും വിസ ലഭ്യമാക്കാന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.