Idukki: ഇടുക്കി ചിന്നക്കനാലില്‍ ഓഫ് റോഡ് ജീപ്പ് മറിഞ്ഞു

ഇടുക്കി ചിന്നക്കനാലില്‍ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരുക്കേറ്റു മൂന്ന് പേരുടെ നില ഗുരുതരം. ഇവരെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി സ്വകാര്യ ക്യാംപിങ് സൈറ്റില്‍ നിന്നും കൊളുക്കുമലയിലേക്ക് സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പടെ ഏഴ് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 150 അടിയോളം താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് ജീപ്പ് പതിക്കുകയായിരുന്നു.

ഓടുന്ന ബസിൽ നിന്ന് തെറിച്ച് വീണ് യുവതി

ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ നിന്നും ബൈപ്പാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം നടന്നത്.

തൃശ്ശൂരിലേയ്ക്ക് പോവുകയായിരുന്ന കെ എൽ 45 4599 നമ്പർ എം എസ് മേനോൻ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്നാണ് യുവതി വീണത്.തൃശൂരിലേയ്ക്ക് പോവുകയായിരുന്ന മതിലകം സ്വദേശി മഞ്ഞളി വീട്ടിൽ അലീന ജോയ് എന്ന യുവതിയാണ് ബസിൽ നിന്നും വീണത്.

യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരിങ്ങാലക്കുട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.മെയിൻ റോഡിലൂടെ പോവേണ്ടിയിരുന്ന ബസ് റൂട്ട് തെറ്റിച്ചാണ് ഇത് വഴി വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News