ജഹാംഗീര്‍പുരിയില്‍ പാവങ്ങളുടെ വീടുകള്‍ പൊളിക്കുമ്പോള്‍ കൈയുയര്‍ത്തി നിന്ന് തടയാനായി രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവു മാത്രമേ ഉണ്ടായുള്ളൂവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സംരക്ഷിക്കുമെന്ന വിശ്വസിച്ച വലിയ പാര്‍ട്ടികളുടെ നേതാക്കളൊന്നും അവിടേക്ക് തിരിഞ്ഞു നോക്കിയില്ല.
ജഹാംഗീര്‍പുരിയിലെ ചേരികള്‍ പൊളിക്കുമ്പോള്‍ നേപ്പാളിലെ നിശാലയങ്ങളില്‍ വിരുന്നിന് പോകുന്ന നേതാക്കന്മാരെ വിശ്വസിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടുമെന്ന് തോന്നുന്നില്ല. തീവ്രവാദവും രാജ്യദ്രോഹവും ദേശസ്‌നേഹവും എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സമൂഹത്തെ ആശയക്കുഴപ്പത്തിലേക്ക് ആഴ്ത്തുന്ന പ്രക്രിയയാണ് ഫേക്ക് ന്യൂസെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
ബിജെപിയുടെ കേന്ദ്ര ഓഫീസുകളില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കാനായി നൂറുകണക്കിനാളുകളുണ്ട്. അവര്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകള്‍ ലക്ഷകണക്കിനാളുകളിലേക്ക് എത്തിക്കുന്നു. തെറ്റദ്ധരിപ്പിക്കുന്ന കള്ളക്കഥകള്‍ ടൈംസ് ഓഫ് ഇന്ത്യ പോലുള്ള മുന്‍നിര മാധ്യമങ്ങള്‍ പോലും പ്രചരിപ്പിക്കുന്നുവെന്നത് ആശങ്കയുളവാക്കുന്നു.
വെറുപ്പിന്റെയും വിദ്വേശത്തിന്റെയും വാര്‍ത്തകളാണ് ഇന്ന് നമ്മുടെ മുന്നില്‍ വരുന്നത്. കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്തുക എന്നത് വലിയ വെല്ലുവിളിയാകുന്ന ഘട്ടമാണ് ഇന്നെന്നും. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് ഏക പ്രവേശന പരീക്ഷ നടപ്പാക്കുന്നതിനു പിന്നില്‍ വലിയ അപകടമാണ് പതിയിരിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
എസ്എഫ്‌ഐ കണ്ണൂര്‍ ജില്ല സമ്മേളേനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എസ്എഫ്‌ഐക്ക് വലിയ സംഭാവന നല്‍കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.