തിരുവനന്തപുത്ത്(Thiruvananthapuram) ബൈക്ക് ഷോറൂമില്‍ തീപിടിത്തമുണ്ടായി(Fire). മുട്ടത്തറ റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റെന്റ്റല്‍ എന്ന സ്ഥാപനത്തിലെ 32 ബൈക്കുകള്‍(Bike) കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ്(Fire Force) എത്തി തീ അണച്ചു. തിരുവനന്തപുരം, ചാക്ക, വിഴിഞ്ഞം നിലയങ്ങളിലെ ടീം പ്രവര്‍ത്തിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന കടയിലാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ രാജശേഖരന്‍ നായര്‍ക്കാണ് പരിക്കേറ്റത്.
ഓടുന്ന ബസിൽ നിന്ന് തെറിച്ച് വീണ് യുവതി
ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ നിന്നും ബൈപ്പാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം നടന്നത്.
തൃശ്ശൂരിലേയ്ക്ക് പോവുകയായിരുന്ന കെ എൽ 45 4599 നമ്പർ എം എസ് മേനോൻ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്നാണ് യുവതി വീണത്.തൃശൂരിലേയ്ക്ക് പോവുകയായിരുന്ന മതിലകം സ്വദേശി മഞ്ഞളി വീട്ടിൽ അലീന ജോയ് എന്ന യുവതിയാണ് ബസിൽ നിന്നും വീണത്.
യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരിങ്ങാലക്കുട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.മെയിൻ റോഡിലൂടെ പോവേണ്ടിയിരുന്ന ബസ് റൂട്ട് തെറ്റിച്ചാണ് ഇത് വഴി വന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.