Election: ഹൃദയം മുതല്‍ ഭീഷ്മപര്‍വം വരെ; തൃക്കാക്കരയില്‍ പ്രചാരണത്തിന് മോടി കൂട്ടി പഞ്ച് ഗാനങ്ങള്‍

തൃക്കാക്കരയില്‍(THrikkakara) ഇടതു വലത് മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണം ചൂടുപിടിച്ചതിനൊപ്പം അണിയറയില്‍ തെരഞ്ഞെടുപ്പ്(Election) പാരഡിഗാനങ്ങളും(Parody) തയാറായിക്കഴിഞ്ഞു. ഭീഷ്മപര്‍വം, ഹൃദയം തുടങ്ങിയ ഹിറ്റ് ചലച്ചിത്ര ഗാനങ്ങളുടെ ഈണത്തിലാണ് പാട്ടുകള്‍. എല്‍.ഡി.എഫ്(LDF) വികസനം പ്രമേയമാക്കുമ്പോള്‍ പി.ടി തോമസിന്റെ ഓര്‍മകളിലാണ് യു.ഡി.എഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നവ മാധ്യമങ്ങളുടെ പുതിയ കാലത്തും പാരഡി ഗാനങ്ങളില്ലാതെ തെരഞ്ഞെടുപ്പ് പ്രചരണം ഉഷാറാവില്ല. സ്ഥാനാര്‍ഥിയും ചിഹ്നവും വോട്ടര്‍മാരുടെ മനസിലേക്ക് വേഗമെത്തിക്കാനും പാട്ടാണെളുപ്പം. 25 വര്‍ഷമായി പാരഡി ഗാനരംഗത്ത് സജീവമായ അബ്ദുല്‍ ഖാദര്‍ കാക്കനാട് തന്നെയാണ് തൃക്കാക്കരയില്‍ ഇരു മുന്നണികള്‍ക്കും പഞ്ച് പാട്ടുകള്‍ തയാറാക്കുന്നത്. എല്‍.ഡി.എഫ് വികസനത്തിന് പ്രാമുഖ്യം നല്‍കുമ്പോള്‍ കെ. റെയില്‍ അടക്കമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കെതിരെയുള്ള വിമര്‍ശനമാണ് യു.ഡി.എഫ് പാട്ടുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഗാനം കൂടിയെത്തുന്നതോടെ നാളെ മുതല്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ കളര്‍ഫുള്ളായി മാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here