Kudumbasree Hotel: കുടുംബശ്രീ ഹോട്ടല്‍ പൊളിച്ചു മാറ്റിയ സംഭവം; കണ്ണൂര്‍ കോര്‍പ്പറേഷനെതിരെ പ്രതിഷേധം ശക്തം

കുടുംബശ്രീ ഹോട്ടല്‍(Kudumbasree Hotel) പൊളിച്ചു മാറ്റിയ കണ്ണൂര്‍(Kannur Corporation) കോര്‍പ്പറേഷനെതിരെ വ്യാപക പ്രതിഷേധം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തി. കുടുംബശ്രീ പ്രവര്‍ത്തകരുടെ അനിശ്ചിത കാല സമരം തുടരുകയാണ്.

ഏഴ് വനിതകളുടെ ജീവനോപാധി ഇല്ലാതാക്കിയ കണ്ണൂര്‍ കോര്‍പ്പറേഷനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സമരം ചെയ്യുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കുടുംബശ്രീയെ തകര്‍ക്കാനുള്ള കണ്ണൂര്‍ കോര്‍പ്പറേഷന്റ നീക്കം ചെറുത്തു തോല്‍പ്പിക്കുമെന്ന് മഹിള നേതാക്കള്‍ പറഞ്ഞു.

കോര്‍പ്പറേഷന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ധര്‍ണ്ണ സമരം തുടരുകയാണ്. കുടുംബശ്രീ അംഗങ്ങളായ ഏഴ് വനിതകള്‍ ലോണെടുത്ത് ആരംഭിച്ച കോര്‍പ്പറേഷന്‍ കോമ്പൗണ്ടിലെ ടേസ്റ്റി ഹട്ട് ഹോട്ടലാണ് ഇരുട്ടിന്റെ മറവില്‍ പൊളിച്ചുറ്റിയത്. കോര്‍പ്പറേഷന്‍ ഭരിക്കുന്ന യുഡിഎഫ് ഭരണ സമിതിയുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News