വെള്ളനാട് ബൈക്ക് അപകടം; യുവാവ് മരിച്ചു

വെള്ളനാട്(Vellanad) ബൈക്ക് അപകടത്തില്‍ (Bike Accident)യുവാവ് സംഭവസ്ഥലത്ത് മരിച്ചു. വെള്ളനാട് BSNL ഓഫീസിനു മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന BSNL DP ബോക്‌സില്‍ തലയിടിച്ചാണ് മരണം സംഭവിച്ചത്. ഇടിയില്‍ തല തകര്‍ന്നു.

വെള്ളനാട് KSRTC ക്ക് സമീപം വാടകയ് താമസിച്ചു വരുന്ന ഡേവിഡ് യോശുദാസ് (26) ആണ് മരിച്ചത്. വെള്ളനാട് KSEB യിലെ കരാര്‍ തൊഴിലാണ് ആണ്. ഇന്നലെ രാത്രി 11.45 ഓടെ അപകടം നടന്നത്. വെള്ളനാട് നിന്നും കുളക്കോട് ഭാഗത്തേക്ക് ഭക്ഷണം വാങ്ങാന്‍ വരുമ്പോഴാണ് അപകടം ഉണ്ടായത്. ബൈക്കില്‍ ഒരു സുഹൃത്തുo ഒപ്പം ഉണ്ടായിരുന്നു. അയാള്‍ക്കും പരിക്കുണ്ട്. വെള്ളനാട് മിത്ര നികേതനിലെ അന്തേവാസിയായ ഡേവിഡും സഹോദരനും അവിടെ നിന്നും ഇറങ്ങി വെള്ളനാട് താമസിച്ചു വരികയായിരുന്നു.

തിരുവനന്തപുത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം

തിരുവനന്തപുത്ത്(Thiruvananthapuram) ബൈക്ക് ഷോറൂമില്‍ തീപിടിത്തമുണ്ടായി(Fire). മുട്ടത്തറ റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റെന്റ്റല്‍ എന്ന സ്ഥാപനത്തിലെ 32 ബൈക്കുകള്‍(Bike) കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ്(Fire Force) എത്തി തീ അണച്ചു. തിരുവനന്തപുരം, ചാക്ക, വിഴിഞ്ഞം നിലയങ്ങളിലെ ടീം പ്രവര്‍ത്തിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന കടയിലാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ രാജശേഖരന്‍ നായര്‍ക്കാണ് പരിക്കേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News