Thrikkakara: തൃക്കാക്കരയില്‍ ഇടത് പ്രവര്‍ത്തകയുടെ വീടിന് തീയിട്ടു

തൃക്കാക്കരയില്‍(Thrikkakara) ഇടതുപക്ഷ പ്രവര്‍ത്തകയുടെ വീടിന് തീയിട്ടു
. ആശാവര്‍ക്കറായ മഞ്ജുവിന്റെ വീടിനാണ് തീയിട്ടത്‌. അത്താണി കീരേലിമല 56 കോളനിയില്‍ സ്ഥിതി ചെയ്യുന്ന വീടിനാണ് തീയിട്ടത്‌. കത്തി നശിച്ച വീട് സിപിഐഎം സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്(Dr. Jo Joseph) സന്ദര്‍ശിച്ചു. മറ്റു പല ഇടത് നേതാക്കളും സംഭവമറിഞ്ഞ് സ്ഥലത്തെത്തുന്നുണ്ട്.

തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് സിപിഐഎം(CPIM) പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിപിഐ എം പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സെഞ്ച്വറി എന്നിലൂടെ: ഡോ.ജോ ജോസഫ്

രണ്ടാം പിണറായി(Pinarayi) സര്‍ക്കാരിന്റെ സെഞ്ച്വറി(Century) എന്നിലൂടെയെന്ന് തൃക്കാക്കര(Thrikkakara) എല്‍ഡിഎഫ്(LDF) സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്(Dr. Jo Joseph). തൃക്കാക്കരയില്‍ വിജയം സുനിശ്ചിതമാണെന്നും ജനങ്ങളുടെ പ്രതികരണമതാണ് കാണിക്കുന്നെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News