Uttar Pradesh: ഗ്രാമീണന്റെ വീട്ടില്‍ കുളിച്ചും ഉറങ്ങിയും വിനയം കാണിച്ച് ഉത്തര്‍പ്രദേശ് മന്ത്രി; വീഡിയോയും സ്വയം പങ്കുവെച്ചു

ഉത്തര്‍പ്രദേശില്‍ വി.ഐ.പി കള്‍ച്ചറില്ലെന്ന പ്രസ്താവനയുമായി ഗ്രാമീണന്റെ വീട്ടില്‍ കുളിച്ചും ഉറങ്ങിയുമുള്ള (Video)വീഡിയോ സ്വയം പങ്കുവെച്ച് യോഗി ആദിത്യനാഥ് മന്ത്രിസഭാംഗം. യു.പി മന്ത്രി നന്ദഗോപാല്‍ ഗുപ്തയാണ് വീഡിയോയിലൂടെ വിനയം കാണിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സ്വന്തം (twitter)ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് മന്ത്രി.

ഷാജഹാന്‍പൂരിനടുത്തുള്ള ഗ്രാമത്തിലെ വീട്ടില്‍ ഹാന്‍ഡ് പമ്പ് ഉപയോഗിച്ച് കുളിക്കുന്നതും കട്ടിലില്‍ വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമാണ് വീഡിയോയിലുള്ളത്.’ഷാജഹാന്‍പൂര്‍ ജില്ലയിലെ സിന്ധൗലി ഡവലപ്‌മെന്റ് ബ്ലോക്കിലെ ചക് കന്‍ഹൗ ഗ്രാമത്തിലുള്ള ലീലാറാം ജിയുടെ വീട്ടില്‍ ഇന്നലെ രാത്രി കഴിഞ്ഞു.


രാവിലെ ചായ കുടിച്ചും ആളുകളുമായി സംസാരിച്ചും ദിവസം ആരംഭിച്ചു. അവിടെ ഹാന്‍ഡ് പമ്പിലെ വെള്ളം കൊണ്ട് കുളിച്ചു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ ആഴ്ചയും ഒരു വീട്ടില്‍ താമസിച്ച വീഡിയോ 48കാരനായ (minister)മന്ത്രി പുറത്തുവിട്ടിരുന്നു. ബറേലി ജില്ലയിലെ ഭര്‍ത്തുല്‍ ഗ്രാമത്തിലെ മുന്നി ദേവിയുടെ വീട്ടിലായിരുന്നു അന്ന് താമസിച്ചത്. ബി.എസ്.പിയിലും കോണ്‍ഗ്രസിലും മുമ്പ് പ്രവര്‍ത്തിച്ച നന്തി 2017ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News