ഗവണ്മെന്റ് നല്‍കിയ ഉറപ്പ് യുണിയനുകള്‍ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി ആന്റണി രാജു(Antony Raju). കെഎസ്ആര്‍ടിസി(KSRTC) സമരത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പണിമുടക്ക് നോട്ടീസ് കിട്ടിയ ശേഷം രണ്ടു വട്ടം ചര്‍ച്ച നടത്തിയിട്ടുണ്ട്. പണിമുടക്ക് മറ്റ് സമരങ്ങളെ പോലെയല്ല, വളരെ ഗുരുതരമായി തന്നെ കെഎസ്ആര്‍ടിസിയെ(KSRTC) ബാധിക്കുമെന്നും യൂണിയനുകള്‍ ഇത് മനസിലാക്കി സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബസ്സ് ചാര്‍ജ്(Bus Charge) വര്‍ധിപ്പിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ പോലും പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ സെഞ്ച്വറി എന്നിലൂടെ: ഡോ.ജോ ജോസഫ്
രണ്ടാം പിണറായി(Pinarayi) സര്‍ക്കാരിന്റെ സെഞ്ച്വറി(Century) എന്നിലൂടെയെന്ന് തൃക്കാക്കര(Thrikkakara) എല്‍ഡിഎഫ്(LDF) സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്(Dr. Jo Joseph). തൃക്കാക്കരയില്‍ വിജയം സുനിശ്ചിതമാണെന്നും ജനങ്ങളുടെ പ്രതികരണമതാണ് കാണിക്കുന്നെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.