
ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഷാരൂഖ് ഖാനല്ലെന്ന് ആരും പറയില്ല് പക്ഷേ ഷാരുഖ് ഖാന്‍ അല്ല. ഇബ്രാഹിം ഖാദ്രി എന്ന യുവാവാണ് (socialmedia)സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഷാരുഖ് ഖാനെ പോലിരിക്കുന്നു എന്ന് കേള്‍ക്കാന്‍ കൊതിക്കുന്നവരാണ് നമ്മള്‍ അങ്ങനെയൊരു ഭാഗ്യവാനാണ് ഇബ്രാഹിം.
ഇബ്രാഹിമിനെ കണ്ടാല്‍ ഷാരുഖ് ഖാന്‍ ആണെന്നേ പറയൂ. പല തവണ ഷാരുഖ് ഖാന്‍ ആണെന്ന് തെറ്റിദ്ധരിച്ച് ജനം ഇബ്രാഹിം ഖാദ്രിയെ വളയുകയും അലറി വിളിക്കുകയും, (selfie)സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്.
ഹ്യൂമന്‍സ് ഓഫ് ബോംബേ എന്ന പേജിലൂടെയാണ് ഇബ്രാഹിമിന്റെ കഥ പുറത്ത് വന്നത്. കുട്ടിക്കാലത്ത് ബാഹ്യസൗന്ദര്യം ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു ഇബ്രാഹിം. എന്നാല്‍ ചെറുപ്പം മുതലേ തന്നെ പലരും ഇബ്രാഹിമിന് ഷാരുഖ് ഖാന്റെ മുഖച്ഛായയുണ്ടെന്ന് പറയുമായിരുന്നു. വളരുംതോറും ഈ മുഖസാദൃശ്യം കൂടി വന്നു. കൂടുംബത്തിന് ഇക്കാരണം കൊണ്ട് ഇബ്രാഹിം വലിയ അഭിമാനമായിരുന്നു.
View this post on Instagram
ഒരു തവണ റയീസ് എന്ന ബോളിവുഡ് ചിത്രം കണ്ട് പുറത്തിറങ്ങിയ ഇബ്രാഹിമിനെ ജനം വളഞ്ഞിരുന്നു. തീയേറ്ററില്‍ ഷാരുഖ് ഖാന്‍ സിനിമ കാണാന്‍ എത്തിയതാണെന്നാണ് അവര്‍ കരുതിയായിരുന്നു ഇത്. പലപ്പോഴും ഇത്തരത്തില്‍ ആള്‍ക്കൂട്ടം ഉണ്ടായി തന്റെ ഷര്‍ട്ട് കീറിപ്പോയിട്ടുണ്ടെന്ന് ഇബ്രാഹിം പറയുന്നു. ഇപ്പോഴും പല വിവാഹ വേദികളിലും തനിക്ക് ക്ഷണം ലഭിക്കാറുണ്ടെന്ന് ഇബ്രാഹിം പറഞ്ഞു. വധൂ വരന്മാര്‍ക്കൊപ്പം ചിത്രം എടുത്തും, അവര്‍ക്കൊപ്പം ആടിപ്പാടിയും സമയം ചെലവഴിക്കും.
പക്ഷേ ചിലപ്പോഴെങ്കിലും തന്റെ മുഖം മാറ്റി നിര്‍ത്തി താനെന്ന വ്യക്തിയെ ആളുകള്‍ തിരിച്ചറിയണമെന്നും, അടുത്തറിയണമെന്ന് ആഗ്രഹിക്കാറുണ്ടെന്ന് ഇബ്രാഹിം പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here