ഇന്ത്യയിലെ (India)മൂന്നിലൊന്ന് സ്ത്രീകളും(Women) ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ.18 നും 49 നും ഇടയില്‍ പ്രായമുള്ള 30% സ്ത്രീകള്‍ 15 വയസ്സ് മുതല്‍ ശാരീരിക പീഡനം അനുഭവിക്കുന്നു. 6% പേര്‍ അവരുടെ ജീവിതകാലത്ത് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട് . സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം രാജ്യത്ത് 31% ശതമാനത്തില്‍ നിന്ന് 29 ആയി കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡ്വിയയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ കര്‍ണാടകത്തിലാണ്(Karnataka), 48% ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ലക്ഷദ്വീപിലാണ്(Lakshadweep).
സ്ത്രീകള്‍ക്കെതിരായ ശാരീരിക അതിക്രമ കേസുകളിലും 80% കുറ്റവാളി പങ്കാളികളാണ് . ഇതിന് വിരുദ്ധമായി, രാജ്യത്ത് ഗാര്‍ഹിക പീഡനക്കേസുകള്‍ നേരിടുന്നത് 4% പുരുഷന്മാര്‍ മാത്രമാണ്. അതിക്രമങ്ങള്‍ അനുഭവിച്ച 14% സ്ത്രീകള്‍ മാത്രമാണ് ഇതിനു എതിരെ പ്രതികരിച്ചത്. വിദ്യാഭാസം ഉള്ള സ്ത്രീകളില്‍ അതിക്രമത്തിനെ നിരക്ക് കുറവാണു രേഖപെടുത്തുന്നത് .12 വര്‍ഷമോ അതില്‍ കൂടുതലോ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പുരുഷന്മാര്‍ ലൈംഗികാതിക്രമം നടത്താനുള്ള സാധ്യത പകുതി ആണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.