പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി മസ്‌കത്ത് നഗരസഭ. ആരെങ്കിലും പൊതുസ്ഥലത്ത് തുപ്പുകയാണെങ്കില്‍ 20 റിയാല്‍ പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചു. പൊതു സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകള്‍ ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭാഗമായാണ് അധികൃതര്‍ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മരങ്ങള്‍ക്ക് താഴെയോ വിനോദ സ്ഥലങ്ങളിലോ തീയിടുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു. മരങ്ങളെയോ പ്രദേശത്തെയോ ബാധിക്കുന്ന തരത്തില്‍ തീ ഇടുകയും ഇതുമൂലം ചുറ്റുമുള്ള ആളുകളെ ശല്യപ്പെടുത്തുകയോ ചെയ്താല്‍ 20 റിയാല്‍ പിഴ ചുമത്തുമെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്.
Oman: ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധന
ഒമാനില്‍(Oman) ഡ്രൈവിങ് ലൈസന്‍സ്(Driving License) നേടുന്ന സ്ത്രീകളുടെ(Women) എണ്ണത്തില്‍ ഗണ്യമായ വര്‍ധന. സ്വദേശികളോടൊപ്പം വിദേശികളായ വനിതകളും ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ കരസ്ഥമാക്കുന്നുണ്ട്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ആകെ നല്‍കിയ ആകെ ലൈസന്‍സുകളുടെ എണ്ണം 3,39,000 ആണ്. ഇതില്‍ 48.2 ശതമാനം ലൈസന്‍സുകളും നേടിയത് സ്ത്രീകളാണെന്ന് കണക്കുകള്‍ പറയുന്നു.
ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ ഉയര്‍ച്ചയാണ് ലൈസന്‍സ് എടുക്കുന്ന സ്ത്രീകളുടെ എണ്ണം കൂടാന്‍ കാരണം. ഓരോ വര്‍ഷവും ഡ്രൈവിങ് ക്ലാസുകളില്‍ ചേരാന്‍ എത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് സീബില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന ഹുദ അല്‍ ഹാഷ്മി പറഞ്ഞു. ഓരോ മണിക്കൂറിലും ഒമാനില്‍ 13 പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ നല്‍കുന്നുണ്ടെന്നാണ് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.