കാശിക്ഷേത്രത്തിന് സമീപത്തെ പള്ളിയില്‍ പരിശോധന

വാരാണസിയിലെ(Varanasi) കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ജ്ഞാനവാപി മസ്ജിദില്‍(Masjid) കോടതി(Court) നിയോഗിച്ച പ്രത്യേകസംഘത്തിന്റെ പരിശോധന. പള്ളിയുടെ സമീപം സ്ഥിതിചെയ്യുന്ന ശൃംഗര്‍ ഗൗരി ക്ഷേത്രഭൂമിയില്‍ വര്‍ഷം മുഴുവനും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ പ്രാദേശിക കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് അഭിഭാഷകരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ കോടതി നിയോഗിച്ചത്.

നിലവില്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്. വെള്ളിയാഴ്ച നമസ്‌കാരത്തിനുശേഷം നടന്ന പരിശോധനയുടെ ഭാഗമായി കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പരിശോധനയുടെ ഭാഗമായി പള്ളിക്കുള്ളില്‍ വീഡിയോ ചിത്രീകരിച്ചതിനെതിരെ പള്ളിയുടെ കെയര്‍ടേക്കര്‍ കമ്മിറ്റി പ്രതിഷേധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News