Unni Rajan: സര്‍കാരിന്റെ ‘സ്‌കാവഞ്ചര്‍’ തസ്തികയില്‍ നിയമനം നേടി നടന്‍ ഉണ്ണി രാജന്‍

സര്‍ക്കാരിന്റെ ‘സ്‌കാവഞ്ചര്‍’ പോസ്റ്റിലേക്ക് അപേക്ഷിച്ച നടന്‍ ഉണ്ണി രാജന്(Unni Rajan) നിയമനം ലഭിച്ചു. ശനിയാഴ്ചയാണ് രജിസ്റ്റേര്‍ഡായി നിയമന ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച ജോലിക്ക് കയറും. തൊണ്ടി മുതലും ദൃക്സാക്ഷിയും, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഉണ്ണി രാജന്‍. ശൗചാലയം വൃത്തിയാക്കുന്ന തൊഴിലാണ് സ്‌കാവഞ്ചര്‍ തസ്തിക. കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് ഉണ്ണി രാജന്‍ അപേക്ഷ സമര്‍പ്പിച്ചത്. തനിക്ക് വേണ്ടത് ഒരു സ്ഥിര ജോലിയാണെന്നും, എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നും നടന്‍ ഉണ്ണി രാജന്‍ പറയുന്നു.

ഒഴിവിലേക്കുള്ള അഭിമുഖത്തിനായി ഉണ്ണി രാജന്‍ എത്തിയപ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ അമ്പരന്നു. ജോലിയെക്കുറിച്ച് ഉണ്ണി രാജന് കൃത്യമായ ധാരണയുണ്ടോ എന്ന സംശയമായിരുന്നു. എന്നാല്‍ ഒരു സ്ഥിര ജോലി തന്റെ സ്വപ്നമാണെന്നും എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നും ഉണ്ണി രാജന്‍ പറയുന്നു.

സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ തനിക്ക് അത്ര വരുമാനമൊന്നും ലഭിക്കുന്നില്ലെന്ന് ഉണ്ണി രാജന്‍ പറഞ്ഞു. ഗാന്ധിജി പോലും ചെയ്തിട്ടുള്ള ജോലിയാണിതെന്നും താനല്ലെങ്കില്‍ ഈ ജോലി മറ്റാരെങ്കിലും ചെയ്യുമെന്നും അതുകൊണ്ട് തന്നെ ഈ ജോലി ചെയ്താല്‍ എന്താണെന്നും ഉണ്ണി രാജന്‍ സന്തോഷത്തോടെ ചോദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News