‘ഡോക്‌ടർ അങ്കിളന്‌ വോട്ട്‌ ചെയ്യണേ’… ജോ ജോസഫിന് വോട്ട് അഭ്യർത്ഥിച്ച് ഒന്നാം ക്ലാസുകാരി; വീഡിയോ വൈറൽ

‘ഡോക്‌ടർ അങ്കിളന്‌ വോട്ട്‌ ചെയ്യണേ…’ ഒന്നാം ക്ലാസ്‌ വിദ്യാർഥിനി ദേവാംഗനയുടെ അഭ്യർഥന കേട്ട്‌ സ്ഥാനാർഥിയുടെകൂടെ വന്നവർ തിരിഞ്ഞുനോക്കി. ഭവൻസ് ആദർശ വിദ്യാലയ വിദ്യാർഥിനി ദേവാംഗനയാണ്‌ തുതിയൂരിൽ സ്ഥാനാർഥിയുടെ പ്രചാരണം ‘ഒറ്റയ്‌ക്ക്‌’ ഏറ്റെടുത്തത്‌. തുതിയൂർ ഡിവൈൻ ഹോംസിൽ തൃക്കാക്കര മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ ജോ ജോസഫ്‌ ശനിയാഴ്‌ച പ്രചാരണത്തിന്‌ എത്തിയപ്പോഴായിരുന്നു സംഭവം. ഇരുപതോളം വീടുകളിലേക്ക്‌ സ്ഥാനാർഥിയെ കൈപിടിച്ചുകൊണ്ടുപോയി ദേവാംഗന വോട്ടഭ്യർഥിച്ചു.

ഓരോവീടും ചൂണ്ടിക്കാട്ടി ‘ദേ’ എന്ന് പറഞ്ഞ്‌ കൊഞ്ചലോടെ വോട്ട് ചോദിച്ച ദേവാംഗനയോടൊപ്പം സ്ഥാനാർഥിയുടെ പ്രവർത്തകരും അണിചേർന്നു. തന്റെ അയൽവാസിയായ കൂട്ടുകാരിയോടും ഡോക്‌ടർ അങ്കിളിനായി വോട്ട് അഭ്യർഥിച്ചത് കണ്ടുനിന്നവരിൽ കൗതുകമുണർത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel