രാത്രിയിൽ എന്നും ചപ്പാത്തി കഴിച്ച് മടുത്തോ? എന്നാൽ ഉറപ്പായും ട്രൈ ചെയ്യൂ ‘കോകി’

എന്നും രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തവരാണോ നിങ്ങള്‍ ? എന്നാല്‍ ഇന്ന് നമുക്ക് ഒരു വെറൈറ്റി ട്രൈ ചെയ്താലോ? പൊതുവേ ആരും കേട്ടിട്ടില്ലാത്ത, എന്നാല്‍ വളരെ രുചിയുള്ള ഒരു വിഭവമാണ് കോകി. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നമുക്ക് ഇത് തയാറാക്കാനാകും. ഒന്നു, രണ്ടു ദിവസം കേടുകൂടാതെ ഇരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

രുചികരമായ കോകിക്കൊപ്പം തൈര്, അച്ചാര്‍, ഗ്രീന്‍ ചട്ണി എന്നിവയുണ്ടെങ്കില്‍ പിന്നെ സംഗതി സൂപ്പര്‍. കോകി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
ആട്ട മാവ് -രണ്ട് കപ്പ്
വലിയ സവാള അരിഞ്ഞത് -ഒന്ന്
പച്ചമുളക് അരിഞ്ഞത് -3
മല്ലിയില -ഒരു ടേബിൾ സ്പൂൺ
മുളകുപൊടി-1/2 ടീസ്പൂൺ
നെയ്യ് /ഓയിൽ -രണ്ട് ടേബിൾ സ്പൂൺ
ജീരകം -1/2 ടീസ്പൂൺ
ഉപ്പ്‌, വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഓയിലും കുറച്ച് വെള്ളവും ചേർത്ത് മാവ് നന്നായി കുഴച്ചെടുക്കണം. അധികം ലൂസ് ആവാത്ത രീതിയിൽ വേണം കുഴച്ചെടുക്കാൻ.
മാവിനെ നാല് ഭാഗമായി മാറ്റി ഓരോന്നിനെയും ഉരുളകളാക്കണം .ഓരോ ഉരുളയും നല്ല കനത്തിൽ (1 ഇഞ്ച് ) പരത്തി, തവ ചൂടാക്കി രണ്ടു വശവും ചെറുതായി ചൂടാക്കി എടുക്കണം( 30 സെക്കന്റ്)
അതെടുത്തു ചൂടോടു കൂടി വീണ്ടും 1/2 സെ.മി കനത്തിൽ പരത്തണം.
തവയിൽ നെയ്യോ ഓയിലോ തടവി രണ്ടു വശവും നന്നായി മൊരിഞ്ഞു ഗോൾഡൻ കളർ ആവുന്നത് വരെ തീ കുറച്ചു വച്ചു ചുട്ടെടുക്കണം.
രുചികരമായ കോകി തയാർ. തൈര് ,അച്ചാർ ,ഗ്രീൻ ചട്ണി എന്നിവ കൂട്ടി കഴിക്കാൻ ഏറെ രുചികരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News