Thrikkakkara: ഡോ. ജോ ജോസഫിൻ്റെ കൺസൾട്ടിംഗ് ഫീ; കള്ള പ്രചരണത്തിൻ്റെ മുനയൊടിച്ച് ജനം; ഇങ്ങനെയൊക്കെ നുണ വിളമ്പാമോ സൂർത്തുക്കളേ ???

തൃക്കാക്കരയിലെ(thrikkakkara) എൽ ഡി എഫ്(ldf) സ്ഥാനാർത്ഥി ഡോ.ജോ ജോസഫിൻ്റെ കൺസൾട്ടിംഗ് ഫീസിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ നടക്കുന്ന നുണപ്രചാരണം പൊളിയുന്നു. വലിയ തുക ഫീസായി വാങ്ങുന്നുവെന്നായിരുന്നു വ്യാജ പ്രചരണം. എന്നാൽ കുറഞ്ഞ തുക നൽകി ഡോക്ടറെ കണ്ടതിൻ്റെ ബിൽ നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് കള്ള പ്രചരണത്തിൻ്റെ മുനയൊടിയ്ക്കുന്നത്.

ഹൃദ്‌രോഗ വിദഗ്ധൻ ഡോ.ജോ ജോസഫിൻ്റെ OP ടിക്കറ്റ് നിരക്ക് 750 രൂപ എന്നതായിരുന്നു സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണം. കോൺഗ്രസ്, ബി ജെ പി നിയന്ത്രണത്തിലുള്ള FB പേജിലൂടെ ഉൾപ്പടെ നുണ പ്രചാരണം ശക്തമാക്കിയിരുന്നു.

എന്നാൽ ഡോക്ടറെ കണ്ട് ചികിത്സ തേടിയവർ തന്നെ ഈ ദുരാരോപണത്തിൻ്റെ മുനയൊടിക്കുകയാണ്. ഡോക്ടറെ കാണാനെത്തിയപ്പോൾ നൽകിയ തുകയുടെ ബില്ല്, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് കള്ള പ്രചരണം പൊളിച്ചത്.

കൺസൾട്ടിംഗ് ഫീസായി കേവലം 150 രൂപ മാത്രം നൽകിയതിൻ്റെ ബില്ലാണ് നുണ പ്രചാരകർക്ക് മറുപടിയായി ഇപ്പോൾ സാമൂഹ്യ മാധ്യമത്തിൽ പ്രചരിച്ചിരിക്കുന്നത്. സ്പെഷലിസ്റ്റ് ഡോക്ടർമാർ സാധാരണ നിലയിൽ ഉയർന്ന ഫീസ് വാങ്ങാറുണ്ടെന്നിരിക്കെയാണ് ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോ.കുറഞ്ഞ ഫീസ് മാത്രം ഈടാക്കി സേവനം നടത്തുന്നത്.

അതേ സമയം ഡോ.ജോ.ജോസഫിൻ്റെ കൺസൾട്ടിംഗ് ഫീസായി 150 രൂപ മാത്രമാണ് ഈടാക്കുന്നതെന്ന് അദ്ദേഹം ജോലി ചെയ്യുന്ന ലിസി ആശുപത്രി മാനേജ്മെൻ്റും വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. ഈ സാഹചര്യത്തിലാണ് കൺസൾട്ടിംഗ് ഫീസിൻ്റെ കാര്യത്തിൽ തെറ്റിദ്ധാരണ പരത്തി സ്ഥാനാർത്ഥിക്കെതിരെ നുണ പ്രചാരണം ശക്തമാക്കാൻ ചിലർ ശ്രമിച്ചത്. എന്നാൽ ഡോക്ടറുടെ സേവനത്തിന് പാത്രമായവർ തന്നെ ആരോപണത്തിൻ്റെ മുനയൊടിച്ച് രംഗത്തെത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News