Shibu Baby John: മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ കവര്‍ച്ച

മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലം കടപ്പാക്കടയിലെ കുടുംബ വീട്ടില്‍ കവര്‍ച്ച. അന്‍പത് പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ അര്‍ദ്ധരാത്രിയാണ് ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ മോഷണം നടന്നത്. ഷിബു ബേബിജോണ്‍ നിലവില്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന് തന്നെയാണ് കുടുംബവീട്. രാത്രി ഇവിടെ ആരും ഉണ്ടാവാറില്ല. ഇത് മനസ്സിലാക്കിയാവണം മോഷണം നടത്തിയത് എന്നാണ് സംശയം. ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ ആഭരണങ്ങളാണ് നഷ്ടമായത്. മുന്‍

വാതില്‍ വഴി അകത്തു കയറിയാണ് മോഷണം. അകത്തുള്ള കണ്ണാടി ടി വാതിലുകള്‍ തകര്‍ത്ത നിലയിലാണ്.രണ്ടാമത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. പൊലീസും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. വാതില്‍ പൊളിച്ച് മോഷണം നടത്തുന്ന രീതിയുള്ള നഗരത്തിലെ മോഷ്ടാക്കളെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here