Thrissur pooram: പാറമേക്കാവിൻ്റെ കുടയിൽ സവർക്കറുടെ ചിത്രം; എതിർപ്പിനെ തുടർന്ന് മാറ്റി

എതിർപ്പിനെ തുടർന്ന് സവർക്കറുടെ(savarkkar) ചിത്രം പ്രദർശിപ്പിച്ച പാറമേക്കാവിൻ്റെ കുട(umbrella) എടുത്തു മാറ്റി. കുടമാറ്റത്തിനായി പാറമേക്കാവ് ഒരുക്കിയ കുടയിലാണ് സവർക്കറിൻ്റെ ചിത്രവും കടന്നു കൂടിയത്. 76-ാം സ്വാതന്ത്രവാർഷികത്തിൻ്റെ ഭാഗമായി നിർമ്മിച്ച കുടയിലാണ് സവർക്കറുടെ പടവും വന്നത്.

ആർ.എസ്.എസ് അനുകൂലികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. 12 സ്വാതന്ത്രസമര സേനാനികളുടെ ചിത്രത്തിനിടയിലാണ് സവർക്കറുടെ ചിത്രവും. സംഭവം സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ നിരവധിപേരാണ് വിമർശനവുമായി രംഗത്തു വന്നത്.

സ്വാതന്ത്ര സമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത കുട നിർമ്മിച്ചത് തെറ്റാണെന്ന് ഡി.വൈഎഫ്.ഐ പ്രസ്താവനയിറക്കി.
പൂരത്തെ വർഗീയവത്ക്കരിക്കുകയാണെന്നും ആരോപണമുയർന്നു.

ഗവൺമെൻ്റ്‌ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്നാണ് ചിത്രമെടുത്തതെന്നാണ് പാറമേക്കാവ് ദേവസ്വം അധികൃതർ പറയുന്നത്.

അൻപതോളം സെറ്റ് കുടകളാണ് പൂരത്താനായി പാറമേക്കാവ് നിർമ്മിച്ചത്. അതിലൊരെണ്ണത്തിൻ്റെ ആശയം രാജ്യത്തിൻ്റെ 76 -ാം സ്വാതന്ത്യവാർഷിക ത്തെ അനുസ്മരിക്കുന്നതായിരുന്നു.

ഭഗത് സിങ്ങടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രമാണ് കുടയിലുള്ളത്. ഇതിലാണ് സവർക്കറും വന്നു പെട്ടത്. ചില ആർ.എസ്.എസുകാരാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. സംഭവം ശ്രദ്ധയിൽ പെട്ടതോടെ കുട പാറമേക്കാവ് ഭരണസമിതി പിൻവലിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News