ADVERTISEMENT
കുതിച്ചുയരുന്ന പാചകവാതക വില വര്‍ധനവില്‍ ബിജെപിയെയും ശോഭാ സുരേന്ദ്രന്റെയും ട്രോളി നമ്മുടെ സ്വന്തം മേയർ ആര്യാ രാജേന്ദ്രൻ(Arya Rajendran). ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പഴയ വീഡിയോ പങ്കുവച്ചു കൊണ്ടാണ് പരിഹാസവുമായി മേയര്‍ രംഗത്തെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാചകവാതക വില വര്‍ധനവില്‍ ആശങ്കപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശോഭാ സുരേന്ദ്രന്റെ വീഡിയോയാണ് ആര്യ വീണ്ടും കുത്തിപ്പൊക്കിയത്. തുടര്‍ന്ന് പറഞ്ഞത് ഇങ്ങനെ: ”ശോഭേച്ചിയ്ക്ക് മനസ്സിലായിട്ടും മോദിജിക്ക് മനസിലാകാത്തതാണ് വിഷമം. നമ്മള്‍ സ്ത്രീകള്‍ രംഗത്തിറങ്ങണം ശോഭേച്ചി. ഈ ആണുങ്ങള്‍ക്ക് അല്ലെങ്കിലും അടുക്കളകാര്യത്തില്‍ ശ്രദ്ധയില്ല”, എന്നാണ് ആര്യ കമന്റിട്ടിട്ടുള്ളത്.
വീഡിയോയില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞത് ”അടുക്കളകളുടെ കാര്യം വലിയ കഷ്ടമാണ്. ഭക്ഷ്യസാധനങ്ങള്‍ വീട്ടമ്മമാര്‍ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് അടുക്കളയില്‍ എത്തിച്ചാലും അത് പാചകം ചെയ്യാന്‍ ഗ്യാസിന്റെ വില എന്താ. ഒരു ഇരട്ടിയോ, രണ്ട് ഇരട്ടിയോ അല്ല. മൂന്നിരട്ടിയിലധികം വില വര്‍ധിച്ചു” ഇങ്ങനെയാണ്. എന്തായാലും മേയറുടെ ട്രോളിനെ ജനം ഏറ്റെടുത്തു കഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.