Kerala Police: കേരള പൊലീസ് അസോസിയേഷൻ മിനി മാരത്തൺ സംഘടിപ്പിച്ചു

കേരള പൊലീസ് അസോസിയേഷൻ(kerala police association) കോഴിക്കോട് സിറ്റി 37- മത് സമ്മേളനത്തോടനുബന്ധിച്ചു മിനി മാരത്തൺ മത്സരം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉയർത്തിക്കൊണ്ട് ബീച്ച് കോർപ്പറേഷൻ ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച മാരത്തണിൽ ഉത്തരമേഖല പൊലീസ് ഇൻസ്‌പെക്ടർ ജനറൽ അശോക് യാദവ് ഉൾപ്പെടെ 36 പോലീസുദ്യോഗസ്ഥർ പങ്കെടുത്തു.

ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേറിലെ ഗോകുൽ ഒന്നാം സ്ഥാനവും, വൈശാഖ് രണ്ടാം സ്ഥാനവും, കുന്നമംഗലം പോലീസ് സ്റ്റേഷനിലെ റിനു മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ട്രോഫികൾ ഐജി. അശോക് യാദവ് വിതരണം ചെയ്തു. വെള്ളയിൽ ഇൻസ്‌പെക്ടർ ഗോപകുമാർ, സംഘടനാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News