DYFI: മതമൈത്രിയുടെ സന്ദേശവുമായി ഡിവൈഎഫ്ഐ സൗഹൃദ സംഗമം

പി സി ജോർജ്ജ് മത വിദ്വേഷ പ്രസംഗം നടത്തിയ അതേ വേദിയിൽ മാനവ സൗഹൃദ സംഗമം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ(dyfi). കേരള മണ്ണിൽ മതവിദ്വേഷത്തിന് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച് നടന്ന സംഗമത്തിൽ
വിവധ മത, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

മലയാളിയുടെ മണ്ണിൽ മതവിദ്വേഷമല്ല മതമൈത്രിയുടെ സ്നേഹ വാക്കുകൾക്കും, പ്രവർത്തികൾക്കുമാണ് സ്ഥാനം എന്ന് കാട്ടിത്തരുകയായിരുന്നു ഡിവൈഎഫ്ഐ മാനവ സൗഹൃദ സംഗമത്തിലൂടെ.

മത നിരപേക്ഷ കേരളത്തിലെ ഐക്യവും അഖണ്ഡതയും തകർക്കുന്നതിന്ന് പരസ്യമായി ആഹ്വാനം നല്‍ക്കുന്ന കാലത്താണ് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇത്തരം ഒരു സൗഹൃദ സംഗമം സംഘടിപ്പിച്ചത്.

മതങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും പരത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന സന്ദേശമാണ് സംഗമത്തിൽ പങ്കെടുത്തവർ ഉയർത്തിയത്. ജാതി മത അതിർവരമ്പുകൾക്ക്‌ അപ്പുറം നിന്ന് കൊണ്ട് ഒരുമിച്ച് മത വിദ്വേഷങ്ങളെ നേരിടാൻ കഴിയണമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി പറഞ്ഞു.

പി സി ജോർജിൻ്റെ വിദ്വേഷ പ്രസംഗത്തെ വിമർശിച്ചാണ് ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി അംഗം ഡോ മാത്യൂസ് വാഴക്കുന്നം പ്രസംഗം അവസാനിപ്പിച്ചത്.

സ്വാമി ശുഭ ഗംഗനന്ദ, മേയർ ആര്യ രാജേന്ദ്രൻ, പ്രശസ്ത കവി പ്രഭ വർമ, ജി എസ് പ്രദീപ്‌ തുടങ്ങി നിരവധി മത-സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News