CPIM Polit Buro: സി.പി.ഐ എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും

സി.പി.ഐ എം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ദില്ലിയിൽ ചേരും. കണ്ണൂർ പാർട്ടി കോൺഗ്രസിന് ശേഷം രണ്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച പോളിറ്റ് ബ്യൂറോയുടെ ആദ്യ യോഗമാണിത്.

പാർട്ടിയെ ദേശീയ തലത്തിൽ ശക്തമാക്കണമെന്ന കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ തീരുമാനം നടപ്പിലാക്കാനായി പി.ബി അംഗങ്ങളുടെ ചുമതലകൾ പുതുക്കി നിശ്ചയിക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര സെക്രട്ടേറിയേറ്റ് രൂപീകരണം സംബന്ധിച്ചും ചർച്ചകളുണ്ടാകും. വിദേശത്ത് ചികിത്സയിൽ കഴിയുന്ന പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ ഒഴികെ മറ്റംഗങ്ങൾ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here