Kavya Madhavan: നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിന് എവിടെ ഹാജരാകാന്‍ സാധിക്കുമെന്ന് ഇന്ന് 11 മണിക്കുള്ളില്‍ അറിയിക്കണമെന്നാണ് ആവശ്യം. ആലുവയിലെ വീട്ടില്‍ ചോദ്യം ചെയ്യലിന് തയ്യാറെന്ന് കാവ്യ മറുപടി നല്‍കി.

നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടില്‍ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു.

ഇതിനിടെ ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്ഥാനചലനമുണ്ടായതോടെ നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണവും, വധഗൂഢാലോചന കേസിന്റെ അന്വേഷണവും മന്ദഗതിയിലായി. പുതിയ മേധാവി സ്ഥാനമേറ്റ ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന്റെ അവലോകനം നടന്നത്. അന്വേഷണപുരോഗതി വിലയിരുത്തിയ ക്രൈംബ്രാഞ്ച് മേധാവി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News