പ്രതിസന്ധി കാലത്ത് ദേവസ്വം ബോര്‍ഡുകള്‍ക്ക് തുണയായി എല്‍ ഡി എഫ് സര്‍ക്കാര്‍

പ്രതിസന്ധി കാലത്ത് ദേവസ്വം ബോര്‍ഡുകള്‍ക്ക് തുണയായത് എല്‍ ഡി എഫ് സര്‍ക്കാര്‍. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ദേവസ്വം ബോര്‍ഡുകള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 299 കോടി 16 ലക്ഷം രൂപ.ദേവസ്വം ബോര്‍ഡ് വരുമാനം സര്‍ക്കാര്‍ കവരുന്നുവെന്ന സംഘപരിവാറിന്റെ കള്ള പ്രചരണങ്ങള്‍ക്കിടെയാണ് യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരുന്നത്.

വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് ദേവസ്വം ബോര്‍ഡുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ച വന്‍ തുക സംബന്ധിച്ച കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. 2018ലെ പ്രളയവും അതിനു പിന്നാലെ വന്ന കോവിഡുമെല്ലാം ദേവസ്വം ബോര്‍ഡുകളെയും പ്രതിസന്ധിയിലാക്കിയിരുന്നു.ഇക്കാലയളവില്‍ ഉള്‍പ്പടെ സര്‍ക്കാരിനു കീഴിലുള്ള 5 ദേവസ്വം ബോര്‍ഡുകള്‍ക്കു വേണ്ടി 299 കോടി 16 ലക്ഷത്തി 84,798 രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്.

2018 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ കണക്കാണിത്. മലബാര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടിയാണ് ഏറ്റവും അധികം തുക സര്‍ക്കാര്‍ കൈമാറിയിരിക്കുന്നത്. 160 കോടി 28 ലക്ഷത്തി 67,798 രൂപ.4 വര്‍ഷത്തിനിടെ ശബരിമല ക്ഷേത്രം ഉള്‍പ്പടുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ചെലവഴിച്ചത് 113 കോടി 50 ലക്ഷം രൂപയാണ്.
വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല.

2018 മുതല്‍ 22 വരെയുള്ള കാലയളവില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 25 കോടി 23 ലക്ഷത്തി 17,000 രൂപയും കൂടല്‍മാണിക്യ ക്ഷേത്രത്തിനായി 15 ലക്ഷം രൂപ ചെലവഴിച്ചതായും വിവരാവകാശ രേഖയില്‍ പറയുന്നു. അതേ സമയം ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് നാളിതുവരെയായി ഒരു പൈസ പോലും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. ദേവസ്വം ബോര്‍ഡ് വരുമാനം സര്‍ക്കാര്‍ കവരുന്നുവെന്ന സംഘപരിവാറിന്റെ കള്ള പ്രചരണങ്ങള്‍ക്കിടെയാണ് യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here