തിരുവനന്തപുരത്ത് സദാചാര ഗുണ്ട ആക്രമണ കേസിലെ പ്രതി മരിച്ച നിലയില്‍. വെഞ്ഞാറമൂട് സ്വദേശി സുബിന്‍ ആണ് മരിച്ചത്. അടുത്തിടെ
ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് സുബിന്‍.അരുവിപ്പുറത്തെ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് ദിവസമായി സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്നു സുബിന്‍. ഈ മാസം നാലിനാണ് ജോലി കഴിഞ്ഞ് മടങ്ങിയ ദമ്പതികളെ വെഞ്ഞാറമൂട്ടില്‍ വച്ച് മൂന്നംഗ സംഘം മര്‍ദ്ദിച്ചത്. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നഴ്‌സായ യുവതിയെയും ഭര്‍ത്താവിനെയും രാത്രി എട്ടരയോടെ മര്‍ദ്ദിച്ചത്. ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന് പറഞ്ഞിട്ടും അത് കണക്കിലെടുക്കാതെ മര്‍ദ്ദിക്കുകയായിരുന്നു. മൂന്നാം പ്രതി വെഞ്ഞാറമൂട് സ്വദേശി മോഹനനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സുബിനും രണ്ടാം പ്രതിയും സംഭവത്തിന് പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു.
മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയം; 49-കാരനെ യുവതി കൊന്ന് കത്തിച്ചു
മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 49-കാരനെ ഒപ്പം താമസിച്ച യുവതി കൊന്ന് കത്തിച്ചു. ഗുജറാത്തിലെ(gujarat) രാജ്‌കോട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മാരുതി നഗർ സ്വദേശി രാകേഷ് അധിയാരുവാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന ആശ ചൗഹാൻ അറസ്റ്റിലായി. കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ രാകേഷിന്റെ 17 വയസുകാരനായ മകനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേർ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം അധിയാരുവിനെ കത്തിക്കുകയായിരുന്നു എന്നാണ് ആശ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. അധിയാരുവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
15 വർഷം മുമ്പ് ഭാര്യയുമായി വേർപിരിഞ്ഞശേഷം ആശയോടൊപ്പമായിരുന്നു രാകേഷ് താമസിച്ചിരുന്നത്. ഇവരുടെ വീടിന് തൊട്ടടുത്ത് രാകേഷിന്റെ ബന്ധുക്കളും താമസിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ബന്ധുക്കളെല്ലാം സമീപത്തെ ആരാധനാലയത്തിലേക്ക് പോയ സമയത്താണ് യുവതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ട് അയൽക്കാരാണ് രാകേഷിന്റെ സഹോദരൻ ശൈലേഷിനെ വിവരമറിയിച്ചത്. വീട്ടിലെത്തിയപ്പോൾ പാതി കത്തിക്കരിഞ്ഞ നിലയിലാണ് സഹോദരന്റെ മൃതദേഹം കണ്ടതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആശയെ ചോദ്യം ചെയ്തത്. രാകേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് താൻ സംശയിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിന് കാരണമെന്നും ആശ പൊലീസിനോട് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.