വില വർധനവിന് കാരണം കേന്ദ്രത്തിന്റെ നയ വൈകല്യങ്ങൾ; എ വിജയരാഘവൻ

കേന്ദ്രത്തിന്റെ നയ വൈകല്യങ്ങൾ ജനജീവിതം ദുസ്സഹമാക്കിയെന്ന് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാ സാധനങ്ങൾക്കും വില വർദ്ധിച്ചുവെന്നും കേന്ദ്ര സർക്കാരിൻ്റെ നയങ്ങളാണ് വിലവർധനവിന് കാരണമാകുന്നതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

ഇന്ത്യയിൽ ഒരു ദശകത്തിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം ഉണ്ടായി. സംസ്ഥാന സർക്കാർ സംവിധാനം വഴി വിലക്കയറ്റം പിടിച്ച് നിർത്താൻ കേരളത്തിൽ ശ്രമിക്കുന്നു .ഇത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂല പ്രതിഫലനം ഉണ്ടാക്കും .ഇതിനുള്ള ജന അംഗീകാരം ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം

അതേസമയം ബിജെപി സ്ഥാനാർത്ഥിയുടെ പ്രസ്താവന വിവേചന രഹിതവും വിചിത്രവുമാണെന്നും എ വിജയരാഘവൻ. കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ ബിജെപിക്കെ ഇത്തരം പ്രസ്താവന നടത്താൻ കഴിയൂവെന്നും അദ്ദേഹം വിമർശിച്ചു.

അതേഅസമയം സി.പി.ഐ എം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ദില്ലിയിൽ ചേരും. കണ്ണൂർ പാർട്ടി കോൺഗ്രസിന് ശേഷം രണ്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച പോളിറ്റ് ബ്യൂറോയുടെ ആദ്യ യോഗമാണിത്.

പാർട്ടിയെ ദേശീയ തലത്തിൽ ശക്തമാക്കണമെന്ന കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ തീരുമാനം നടപ്പിലാക്കാനായി പി.ബി അംഗങ്ങളുടെ ചുമതലകൾ പുതുക്കി നിശ്ചയിക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര സെക്രട്ടേറിയേറ്റ് രൂപീകരണം സംബന്ധിച്ചും ചർച്ചകളുണ്ടാകും. വിദേശത്ത് ചികിത്സയിൽ കഴിയുന്ന പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ ഒഴികെ മറ്റംഗങ്ങൾ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel