AAP: ആരുമായും സഖ്യത്തിന് ഇല്ലെന്ന് കെജ്‌രിവാള്‍; 2024ല്‍ തനിച്ച് മത്സരിക്കാന്‍ ആപ്പ് നീക്കം

2024 ല്‍ ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ആംആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജരിവാള്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആപ്പ് തനിച്ച് മത്സരിക്കും എന്ന സൂചന കൂടിയാണ് കെജരിവാള്‍ നല്‍കുന്നത്. ബിജെപിക്കെതിരെ വിശാല സഖ്യത്തിനായുള്ള ചര്‍ച്ചകള്‍ പ്രതിപക്ഷ പാര്‍ടികള്‍ ആരംഭിക്കാനിരിക്കെയാണ് കെജരിവാള്‍ നിലപാട് വ്യക്തമാക്കുന്നത്.

ബിജെപിക്കെതിരെ യോജിച്ച് നീങ്ങണം എന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാട്. വിശാലസഖ്യം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അതിടയിലാണ് പ്രതിപക്ഷ കൂട്ടായ്മക്കൊപ്പം ഇല്ലെന്ന് അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കുവന്നത്. കൂട്ടായ മുന്നേറ്റത്തുലൂടെ മാത്രമെ ബിജെപിയെ പരാജയപ്പെടുത്താനാകൂ എന്ന് ഭൂരിഭാഗം പ്രതിപക്ഷ പാര്‍ടികളും വാദിക്കുമ്പോള്‍ അകന്ന് നില്‍ക്കുന്നതാണ് കെജരിവാളിന്റെ തന്ത്രം.. പ്രതിപക്ഷ കൂട്ടായ്മക്കൊപ്പം നിര്‍ക്കുന്നതിനെക്കാള്‍ രാഷ്ട്രീയമായി ഗുണം ചെയ്യുക എന്ന് തനിച്ച് മത്സരിക്കുന്നതാകും എന്ന് അരവിന്ദ് കെജരിവാള്‍ കരുതുന്നു.

2014ല്‍ മോദിക്കെതിരെ വാരാണസിയില്‍ മത്സരിച്ച കെജരിവാള്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2024ല്‍ അത്തരം നീക്കങ്ങള്‍ക്ക് കെജരിവാള്‍ തയ്യാറാകുമോ എന്ന് വ്യക്തമല്ല. ആരെയും പരാജയപ്പെടുത്തുക ലക്ഷ്യമല്ലെന്നും രാജ്യത്തെ വിജയിപ്പിക്കാനാണ് തന്റെ പോരാട്ടമെന്നും കെജരിവാള്‍ പറയുന്നു. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ എല്ലാ നിയമസഭാ സീറ്റിലും മത്സരിക്കലാണ് ആപ്പിന്റെ അടുത്ത നീക്കം. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന എട്ട് സംസ്ഥാനങ്ങളിലും ആപ്പ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ദില്ലിയില്‍ നിന്ന് പഞ്ചാബിലെത്തി, പഞ്ചാബില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി കടക്കുക. ദേശീയതലത്തില്‍ പ്രധാന പാര്‍ടിയായി ഉയര്‍ന്നുവരിക ഇതാണ് ആം ആദ്മി പാര്‍ടിയുടെ ഇപ്പോഴത്തെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here