Akka Kuruvi: ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’ ഇനി തമിഴ്‌ലേക്ക് : അക്കാ കുരുവി മെയ് മൂന്നാം ആഴ്ച കേരളത്തില്‍

വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ലോക ശ്രദ്ധ നേടിയ ”ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ ‘ എന്ന സിനിമ തമിഴില്‍ ഒരുങ്ങുന്നു. ‘അക്കാ കുരുവി ‘ എന്ന് പേരിട്ടിരിക്കുന്ന സിനിമ മെയ് മൂന്നാം ആഴ്ചയോടെ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും. ഉയിര്‍, മൃഗം, സിന്ധു സമവെളി, കാങ്കാരു തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധേയനായ സാമിയാണ് അക്കാ കുരുവി സംവിധാനം ചെയ്തിരിക്കുന്നത്. ‘.മധുരൈ മുത്തു മൂവീസും, കനവ് തൊഴില്‍ ശാലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പ്രമേയം കൊണ്ടും അവതരണം കൊണ്ടും ചര്‍ച്ചാ വിഷയമായ ചിത്രങ്ങളാണ് സാമി ഒരുക്കിയിട്ടുള്ള ഒട്ടുമിക്ക സിനിമകളും . ഇറാനിയന്‍ സംവിധായകനും രചയിതാവുമായ മജീദ് മജീദിയുടെ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ചിത്രമാണ് ”ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ ‘ . ഇത് അക്കാ കുരുവിയായി മാറുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാല താരങ്ങളായ പതിനൊന്ന് വയസ്സുകാരന്‍ മാഹിനും, ഏഴു വയസ്സുകാരി ഡാവിയായുമാണ്. ഇവര്‍ മലയാളികളാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. 200ഓളം പേരെ ഓഡീഷന്‍ നടത്തിയാണ് ബാലതാരങ്ങളെ തെരഞ്ഞെടുത്തത്. ചിത്രത്തില്‍ ഇവരുടെ മാതാപിതാക്കളായി അഭിനയിക്കുന്നത് പ്രശസ്ത ക്ലാസ്സിക്കല്‍ നര്‍ത്തകി താരാ ജഗദാമ്പയും സെന്തില്‍ കുമാറുമാണ്. പരിയേറും പെരുമാള്‍ ഫെയിം കതിര്‍, 96, മന്ദാരം, മാസ്റ്റര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ വര്‍ഷ ബൊല്ലമ്മ എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നതും മറ്റൊരു പ്രത്യേകതയാണ്.

രണ്ട് ഷൂസിനെ കേന്ദ്രീകരിച്ചുള്ള പ്രമേയമാണ് ‘ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ ‘. അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ചിത്രം പുനരാവിഷ്‌ക്കരിക്കുക എന്നത് കടുത്ത വെല്ലുവിളി ആയിരുന്നുവെന്ന് സംവിധായകന്‍ സാമി പറഞ്ഞു. ഇളയരാജയാണ് ചിത്രത്തിന്റെ പാട്ടുകളൊരുക്കിയിരിക്കുന്നത്. തന്നെക്കാള്‍ നന്നായി പടം ചെയ്തിട്ടുണ്ടെന്ന് അക്കാ കുരുവി കണ്ട ശേഷം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി പറഞ്ഞു, അതുപോലെതന്നെ ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ച മലയാളിയായ ഉത്പല്‍. വി.നായനാരെ മജീദ് മജീദിയും ഇളയരാജയും പ്രത്യേകം അഭിനന്ദിച്ചതും പ്രേക്ഷകരില്‍ ചിത്രത്തിന്റെ പ്രതീക്ഷ കൂട്ടുന്ന ഒന്നാണ്. ഇന്നത്തെ സമുഹത്തെ ഒന്നടങ്കം ആത്മ വിശ്വാസത്തിലേക്ക് നയിക്കുന്ന രസകരമായ ദൃശ്യാവശിഷ്‌ക്കാരമാണ് അക്കാ കുരുവി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News