‘സെക്ഷന്‍ 306 IPC’ ഷൂട്ടിംഗ് പൂര്‍ത്തിയായി

മാനുഷികവും സാമൂഹികവുമായ വിഷയങ്ങളിലെ പാരമ്പര്യേതര പുരോഗമന നിലപാടുകളും തീപിടുത്ത പ്രസംഗങ്ങളും ശക്തരായ വരേണ്യവര്‍ഗത്തില്‍ നിന്നുള്ള ശത്രുതയ്ക്ക് കാരണമായ ഒരു യുവ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയുടെ പ്രത്യക്ഷ ആത്മഹത്യയെ ചുറ്റിപ്പറ്റിയുള്ള ഒരു മിസ്റ്ററി ത്രില്ലറാണ് ഈ സിനിമ. തന്റെ ഏറ്റവും പുതിയ സാങ്കല്‍പ്പിക നോവലിലൂടെ അവള്‍ മറ്റൊരു വിവാദത്തില്‍ അകപ്പെട്ടിരുന്നു, ഒരു വ്യക്തിയുടെ വാക്കോ പ്രവൃത്തിയോ നോട്ടമോ മറ്റൊരു വ്യക്തിയുടെ ജീവന്‍ അപഹരിക്കുന്നതിനു കാരണമായാല്‍ നിലനില്‍ക്കുന്ന കേസാണ് Sec 3O6 1PC .ഈ നിയമ നീതിയുടെ ദൃശ്യഭാഷ്യമാണ് ഈ ചിത്രം.

ഇന്ത്യന്‍ സെല്ലുലോയിഡില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സവിശേഷമായ വിഷയമാണ് ‘സെക്ഷന്‍ 306 IPC’ സിനിമ കൈകാര്യം ചെയ്യുന്നത് . ശ്രീവര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീനാഥ് ശിവ സംവിധാനം ചെയ്യു ന്നു . ശ്രീജിത്ത് വര്‍മ്മയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംവിധായകന്റെ തന്നെ കഥയ്ക്ക് വി.എച്ച്.ദിരാര്‍ തിരക്കഥയും സംഭാഷണവുമൊരുക്കുന്നു. രഞ്ജിപ്പണിക്കര്‍ , ശാന്തികൃഷ്ണ ,മെറീന മൈക്കിള്‍, ശിവകാമി,രാഹുല്‍ മാധവ്, ,ജയരാജ് വാര്യര്‍, ശ്രീജിത്ത് വര്‍മ്മ, സാവിത്രി അമ്മ, എം ജി ശശി, പ്രിയനന്ദനന്‍, കലാഭവന്‍ റഹ്മാന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

ക്യാമറ: പ്രദീപ് നായര്‍.സംഗീതം: കൈതപ്രം വിശ്വനാഥന്‍, വിദ്യാധരന്‍ മാസ്റ്റര്‍, ദീപാങ്കുരന്‍. ഗാനരചന: കൈതപ്രം, ബി.കെ ഹരിനാരായണന്‍. ഗായകര്‍ :പി ജയചന്ദ്രന്‍, കെ എസ് ചിത്ര, ഇന്ദുലേഖ വാര്യര്‍, പശ്ചാത്തലസംഗീതം : ബിജിപാല്‍. എഡിറ്റിങ് : സിയാന്‍ ശ്രീകാന്ത് , കല : എം. ബാവ , കോസ്റ്റ്യൂം : സിബു പരമേശ്വരന്‍ ,മേക്കപ്പ് : ലിബിന്‍ മോഹന്‍ തുടങ്ങിയവരാണ് പ്രധാന സാങ്കേതിക വിദഗ്ദര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here