Thrikkakara By-Election: തൃക്കാക്കരയിൽ സെഞ്ചുറി അടിച്ച് വിജയകപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും; ജോ ജോസഫ്

തൃക്കാക്കരയിൽ സെഞ്ചുറി അടിച്ച് വിജയകപ്പ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കുമെന്ന് എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫ്. ജീവിതത്തിലെ ഏറ്റവും നല്ല ദിനമാണിതെന്നും ശുഭാപ്തി വിശ്വാസത്തോടെയാണ് ഓരോ നിമിഷവും കടന്നു പോകുന്നത്.നൂറു ശതമാനം വിജയപ്രതീക്ഷയെന്നും നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം നൂറാമത്തെ എൽ.ഡി.എഫ് എം.എൽ.എ ആയി ജോ ജോസഫ് നിയമസഭയിലുണ്ടാകുമെന്ന് ജോസ് കെ മാണി. തൃക്കാക്കരയിൽ യു.ഡി.എഫ് പകച്ചു നിൽക്കുകയാണ്.അതവരുടെ തകർച്ചയ്ക്ക് കാരണമാകും.
സഭ ആത്മീയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു.രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

അതേസമയം LDF സ്ഥാനാർത്ഥി ഡോ ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു. കാക്കനാട് ജംഗഷനിൽ നിന്നും നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം പ്രകടനമായി എത്തിയാണ് വരണാധികാരി മുമ്പാകെ പത്രിക സമർപ്പിച്ചത് . സി എൻ മോഹനൻ, സ്വരാജ്, പി രാജീവ്, ജോസ് കെ മാണി എന്നിവരും ഒപ്പമുണ്ടായിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News