Perambra: പേരാമ്പ്രയില്‍ ബീഫ് വില്‍പ്പന തടയാന്‍ ശ്രമിച്ച സംഭവം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി

പേരാമ്പ്രയില്‍ ബീഫ് വില്‍പ്പന തടയാന്‍ ശ്രമിച്ച സംഭവം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ദീര്‍ഘകാലമായി പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനമായ ബാദുഷാ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇരച്ചു കയറുകയും, ‘ഹലാല്‍ ബീഫ് വില്‍ക്കുന്നോടാ’ എന്നാക്രോശിച്ച് സ്ഥാപനത്തിലെ ജീവനക്കാരെ കടന്നാക്രമിക്കുകയും സ്ഥാപനത്തിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

ഇതേ സമയം ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായി പുറത്ത് സംഘടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചാലിക്കരയിലെ സബ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ മുസ്ലിം നാമധാരികളാണോ എന്നന്വേഷിച്ചു മോശമായി പെരുമാറുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.നമ്മുടെ നാടിന്റെ സമാധാന അന്തരീഷം തകര്‍ത്ത് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ഇത്തരം സംഭവങ്ങളിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പേരാമ്പ്രയിൽ മാളിൽ ഹലാൽ ബീഫ് വിറ്റതിനെതിരെ RSS ആക്രമണം

കോഴിക്കോട് പേരാമ്പ്രയിൽ RSS ആക്രമണം. ബാദുഷ ഹൈപർ മാർക്കറ്റിലാണ് ആർ എസ് എസ് അക്രമം നടത്തിയത്. മാളിൽ ഹലാൽ ബീഫ് വിൽക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു ആർഎസ്എസ് അതിഅക്രമം .അക്രമികൾ വനിതാ ജീവനക്കാരെയുൾപ്പെടെ മർദ്ദിച്ചു. ആർ എസ് എസ് പ്രവർത്തകൻ പ്രസൂണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

റാക്കിൽ കിടന്ന സാധനങ്ങൾ വലിച്ചിടുകയും ട്രോളികൾ തകർക്കുകയും ചെയ്തു. തടയാനെത്തിയ വനിതാജീവനക്കാരെ ഉൾപ്പെടെ മർദിച്ചു. ആർ എസ്എസ് ആക്രമണത്തിൽ പരുക്കേറ്റ ആനന്ദ് , രജിലേഷ് , സുജിത്ത് , വിജില എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആർ എസ് എസുകാരായ രണ്ടു പേർ മാളിൽ വന്ന് ഹലാൽ ബീഫ് അല്ലാതെ ഹിന്ദുക്കൾക്ക് കഴിക്കാനുള്ള ബീഫ് നൽകണമെന്നാവശ്യപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ജീവനക്കാർ പറയുന്നു..

അക്രമികൾ അറിയിച്ചതിനെ തുടർന്ന് കൂടുതൽ ആർ എസ് എസുകാർ ആയുധങ്ങളുമായി എത്തിയെങ്കിലും അപ്പോഴേക്കും സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകൻ പ്രസൂണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.. പൊലീസ് മാളിലെത്തി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. വർഗീയ സംഘർഷമുണ്ടാക്കാനുളള ആർഎസ്എസ് നിക്കത്തിനെതിരെ dyfi പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel