മുംബൈയിലെ ദാവൂദ് ഇബ്രാഹിം അനുയായികളുടെ സ്ഥാപനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; ഒരാള്‍ കസ്റ്റഡിയില്‍

കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇന്ന് രാവിലെ മുതല്‍ മുംബൈയിലെ പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി. തീവ്രവാദ വിരുദ്ധ ഏജന്‍സി നടത്തിയ റെയ്ഡുകളില്‍ ഹവാല ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത് .

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിന്റെ കൂട്ടാളിയായ സലിം ഫ്രൂട്ടിനെ റെയ്ഡിനിടെ മുംബൈയിലെ വസതിയില്‍ നിന്ന് തീവ്രവാദ വിരുദ്ധ ഏജന്‍സി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ചില സുപ്രധാന രേഖകളും പിടിച്ചെടുത്തതായി അന്വേഷണം അവകാശപ്പെടുന്നു.

ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബാന്ദ്ര, സാന്താക്രൂസ്, ബോറിവലി തുടങ്ങിയ പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളിലും ദക്ഷിണ മുംബൈയിലെ നാഗ് പാഡ, പരേല്‍ തുടങ്ങിയ സ്ഥലങ്ങളിലും ദാവൂദ് അനുയായികളുടെ സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടന്നു കൊണ്ടിരിക്കയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel