Uma Thomas: തൃക്കാക്കരയിലെ യു.ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഹൈബി ഈഡന്‍ എം.പിയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെബി മേത്തര്‍ തുടങ്ങിയ ജില്ലയിലെ നേതാക്കള്‍ക്കൊപ്പമെത്തിയാണ് ഉമാതോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

എറണാകുളം കലക്ടറേറ്റിലെ വരണാധികാരിക്ക് മുമ്പാകെ 12 മണിയോടെയാണ് പത്രിക സമര്‍പ്പിച്ചത്. നാല് സെറ്റ് നാമ നിര്‍ദേശ പത്രിക ഉമ സമര്‍പ്പിച്ചത്. അലങ്കരിച്ച സൈക്കിള്‍ റിക്ഷയില്‍ പ്രകടനമായിട്ടാണ് ഉമ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന നടക്കുക. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫ് രാവിലെ 11 മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇരുമുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ തൃക്കാക്കരയില്‍ പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്.പ്രചാരണത്തിന് ആദ്യഘട്ടം പിന്നിടുമ്പോള്‍ വലിയ വിജയ പ്രതീക്ഷയിലാണ് ഉമ്മ തോമസും യു.ഡി.എഫും.

LDF സ്ഥാനാർത്ഥി ഡോ ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു

LDF സ്ഥാനാർത്ഥി ഡോ ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു. കാക്കനാട് ജംഗഷനിൽ നിന്നും നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം പ്രകടനമായി എത്തിയാണ് വരണാധികാരി മുമ്പാകെ പത്രിക സമർപ്പിച്ചത് . സി എൻ മോഹനൻ, സ്വരാജ്, പി രാജീവ്, ജോസ് കെ മാണി എന്നിവരും ഒപ്പമുണ്ടായിരുന്നു .

അതേസമയം യുഡിഫ് സ്ഥാനാർത്ഥി ഉമ തോമസും(uma thomas) ഇന്ന് നാമ നിർദേശ പത്രിക നൽകും. ഉമ തോമസ് പതിനൊന്നെ മുക്കാലിനും ആണ് കലക്ടറേട്ടിൽ എത്തി പത്രിക നൽകുക.ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ നാളെ പത്രിക നൽകും. അതേസമയം യുഡിഫ് നേതാക്കളുടെ യോഗം 12മണിക്ക് കൊച്ചിയിൽ ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News