M Swaraj: തൃക്കാക്കരയില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഇത്തവണ എല്‍ഡിഎഫിനൊപ്പം നില്‍ക്കും: എം സ്വരാജ്

ട്വന്റി ട്വന്റിക്ക് വോട്ട് ചെയ്തവര്‍ ഇത്തവണ വികസനത്തിന് വോട്ട് ചെയ്യുമെന്ന് എം സ്വരാജ്. തൃക്കാക്കരക്കാര്‍ ഇത്തവണ നാടിന്റെ വികസനത്തിന് വേണ്ടി LDF നെ പിന്തുണയ്ക്കുമെന്നും

യുഡിഎഫിന് പിന്തുണ കിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അവര്‍ ട്വന്റി ട്വന്റിയുടെ പിന്തുണ തേടിയതെന്നും സ്വരാജ് പറഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഇത്തവണ വികസനത്തെ പിന്തുണയ്ക്കുമെന്നും. നാല് കൊല്ലം പാഴാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തയ്യാറാകില്ലെന്നും എം സ്വരാജ് ജോ ജോസ്ഫിനു വേണ്ടിയുള്ള പ്രചരണ വേളയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, തൃക്കാക്കരയില്‍ ജയിച്ചാല്‍, അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാമെന്നാണ് സതീശന്റെ കണക്ക് കൂട്ടലെന്നും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അപ്രസക്തരാക്കി താന്‍ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ധാരണയോടെയാണ് സതീശന്‍ പ്രചരണത്തിലേക്ക് കടന്നതെന്നും എം സ്വരാജ് പറഞ്ഞു.എന്നാല്‍ അത് പാളിയെന്ന് സതീശന് ബോധ്യപ്പെട്ടുവെന്നും ഇടത് സ്ഥാനാര്‍ത്ഥിയെ തൃക്കാക്കര മണ്ഡലം നെഞ്ചിലേറ്റിയെന്നും എം സ്വരാജ് പറഞ്ഞു.

LDF സ്ഥാനാർത്ഥി ഡോ ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു

LDF സ്ഥാനാർത്ഥി ഡോ ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു. കാക്കനാട് ജംഗഷനിൽ നിന്നും നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം പ്രകടനമായി എത്തിയാണ് വരണാധികാരി മുമ്പാകെ പത്രിക സമർപ്പിച്ചത് . സി എൻ മോഹനൻ, സ്വരാജ്, പി രാജീവ്, ജോസ് കെ മാണി എന്നിവരും ഒപ്പമുണ്ടായിരുന്നു .

അതേസമയം യുഡിഫ് സ്ഥാനാർത്ഥി ഉമ തോമസും(uma thomas) ഇന്ന് നാമ നിർദേശ പത്രിക നൽകും. ഉമ തോമസ് പതിനൊന്നെ മുക്കാലിനും ആണ് കലക്ടറേട്ടിൽ എത്തി പത്രിക നൽകുക.ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ നാളെ പത്രിക നൽകും. അതേസമയം യുഡിഫ് നേതാക്കളുടെ യോഗം 12മണിക്ക് കൊച്ചിയിൽ ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here