യുദ്ധവും പ്രണയവും പറയുന്ന ദുൽഖർ സൽമാൻ നായകനായ ഹനു രാഘവപുടിയുടെ ‘സീതാരാമം’ ചിത്രത്തിലെ ആദ്യ ഗാനമെത്തി. ‘പെൺ പൂവേ…” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. ശരത്തും നിത്യ മാമനും ചേർന്നാണ് മലയാളം പതിപ്പിന്റെ ഗാനം ആലപിച്ചിരിക്കുന്നത്. വിഡിയോയിൽ ചില ദൃശ്യങ്ങളും കാണിക്കുന്നുണ്ട്.
ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് രാമനായും സീതയായും എത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സ്വപ്‌ന സിനിമയ്ക്കായി അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമാണം. വിശാൽ ചന്ദ്രശേഖർ ഈണം പകർന്ന ഗാനത്തിന് അനന്ത ശ്രീറാം തന്റെ വരികൾ കൊണ്ട് ആകർഷകമായ പ്രണയകഥ വർണിച്ച്, എസ്പി ചരണും രമ്യാ ബെഹറയും ചേർന്ന് ആലപിച്ചിരിക്കുന്നത്. ഒരു വിന്റേജ് ഇളയരാജ-എസ്പിബി സംഗീതത്തിന്റെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നതിനാൽ ശ്രോതാക്കളെ ആകർഷിക്കുന്ന ഒരു സാന്ത്വന മെലഡിയാണ്..
അതേസമയം,ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രത്തിലെ ഗാനം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
അഫ്രീൻ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.