പഴകിയ ഭക്ഷണങ്ങൾക്ക് പൂട്ടുവീഴുന്നു; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ,ആരോഗ്യവകുപ്പിന്റെയും വ്യാപക പരിശോധന ശക്തം. ബാർ ഹോട്ടലുകളിലേക്കും സ്റ്റാർ ഹോട്ടലുകളിലേക്കും പരിശോധനകൾ വ്യാപിപ്പിച്ചു. പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. നിരവധി ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ആരോഗ്യവകുപ്പിന്റെ കാമ്പയിന്റെ ഭാഗമായിയാണ് സംസ്ഥാനത്തുടനീളം വ്യാപകമായി ഹോട്ടലുകളിൽ പരിശോധന നടത്തുന്നത്.

ഭക്ഷ്യ വസ്തുക്കൾ, ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ആരോഗ്യ- ഭക്ഷ്യ സുരക്ഷ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, സംയുക്തമായിയാണ് പരിശോധന കർശനമാക്കിയത്.

തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്കും പാളയത്തെ ഹോസ്റ്റലിനും നോട്ടീസ് നൽകി.പാളയം കുന്നുകുഴിയിലെ കെ പി ഹോസ്റ്റലിൽ മേയർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹെൽത്ത് സ്‌ക്വാഡ് പരിശോധന നടത്തിയത്.

കണ്ണൂർ, ആലപ്പുഴ, ഹരിപ്പാട്, ചേർത്തല, ചെങ്ങന്നൂർ,വയനാട് എന്നിവിടങ്ങിൽ നടത്തിയ പരിശോധനയിൽ പഴകിയ ആഹാര സാധനങ്ങളും , പഴകിയ മത്സ്യം ,മാംസം എന്നിവ കണ്ടെടുത്തു.

ഹരിപ്പാടിൽ നിന്ന് 25 കിലോ പഴകിയ മത്തി പിടികൂടി. നാഗപട്ടണത്ത് നിന്ന് കൊണ്ടുവരുമ്പോഴായിരുന്നു ആരോഗ്യ വിഭാഗം പിടിക്കുകുടിയത്. വൃത്തിഹീനമായും , ലൈസൻസില്ലാതെയും പ്രവർത്തിച്ച ഹരിപ്പാട്ടെ ദേവു ഹോട്ടൽ അടപ്പിച്ചു. വയനാട് കൽപ്പറ്റയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗമാണ് മിന്നൽ പരിശോധന നടത്തിയത്. ആറു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News