‘ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങേണ്ടതല്ല സമൂഹത്തിനും ഡോക്ടറുടെ സേവനം ലഭ്യമാവേണ്ടതുണ്ട്’; ഡോ. ജോ ജോസഫിനെ കുറിച്ച് ലീന പറയുന്നു

ഭൂതത്താന്‍കെട്ട് സ്വദേശിനി ലീനയ്ക്ക് ഇന്ന് രണ്ടാം ജന്മത്തിലെ രണ്ടാം പിറന്നാള്‍ ദിനം. 2020 മെയ് ഒമ്പതിനാണ് മറ്റൊരാളുടെ ഹൃദയവുമായി ലീന ജീവന്‍ വീണ്ടെടുത്തത്. തന്റെ ഹൃദയതാളം കാത്തുസൂക്ഷിച്ച കരങ്ങള്‍ ഇക്കുറി തൃക്കാക്കരയില്‍ എല്‍ഡിഎഫിനായി മത്സരിക്കുന്നതിന്റെ സന്തോഷത്തിലാണ് ലീനയും കുടുംബവും.

2020 മെയ് 9നാണ് ലീനയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്.തുടിക്കുന്ന ഹൃദയവുമായി തനിക്കായി ഓടിയെത്തിയ ഡോക്ടര്‍ ജോ ജോസഫിനെ ഇന്നലെയെന്ന പോലെ ലീന ഓര്‍ക്കുന്നു. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിയായ അധ്യാപിക ലാലി ഗോപകുമാറിന്റെ ഹൃദയം ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിച്ചപ്പോള്‍ അത് ഏറ്റുവാങ്ങിയത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഡോക്ടര്‍ ജോ ജോസഫ് ആണ്. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിലെ ആദ്യ ദൗത്യമായിരുന്നു ഇത്.

ചികിത്സ സമയത്ത് ഡോക്ടര്‍ തനിക്ക് ഏറെ ആത്മവിശ്വാസം നല്‍കി. രോഗിയാണെന്ന സഹതാപം പ്രകടിപ്പിക്കാതെ ആണ് ഡോക്ടര്‍ ജോ ജോസഫ് പെരുമാറുന്നത്.ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങേണ്ടതല്ല സമൂഹത്തിനും ഡോക്ടറുടെ സേവനം ലഭ്യമാവേണ്ടതുണ്ട്.ഡോക്ടര്‍ ജോ ജോസഫ് മത്സരിക്കുന്നതില്‍ തനിക്ക് വളരെ സന്തോഷമെന്നും ലീന പറഞ്ഞു.

ഡോ.ജോ ഏത് സാഹചര്യവും കൃത്യതയോടെ വിശദീകരിക്കും പ്രിയപ്പെട്ട ഡോക്ടര്‍ക്ക് എല്ലാ വിധ ആശംസകള്‍ നേരുന്നതായും വിജയിക്കുമെന്നതില്‍ സംശയമില്ലെന്നും ലീനയുടെ ഭര്‍ത്താവ് പറഞ്ഞു.

ഹൃദ്രോഗ വിദഗ്ധനായ ഡോക്ടര്‍ ജോ ജോസഫ് നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ഒരിക്കല്‍ പരിചയപ്പെട്ടവരാരും ഡോക്ടര്‍ ജോയെ പിന്നീട് മറക്കില്ല.തീര്‍ത്തും ജനകീയനും സാമൂഹ്യ സേവകനുമായ ഡോക്ടര്‍ തൃക്കാക്കരയില്‍ എല്‍ഡിഎഫിനായി മത്സരിക്കുന്നതില്‍ വലിയ പിന്തുണയാണ് ജനങ്ങള്‍ നല്‍കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News