Shaheenbagh: ഷഹീന്‍ബാഗിലെ പൊളിക്കല്‍ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഷഹീന്‍ബാഗിലെ പൊളിക്കല്‍ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കാന്‍ നിര്‍ദേശം. പൊളിക്കല്‍ നടപടികള്‍ ബാധിക്കപ്പെട്ട ആരും കോടതിയില്‍ ഹാജരാകാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി ആവശ്യം തള്ളിയത്. സിപിഐഎം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കലിനും സ്റ്റേയില്ലെന്ന് കോടതി അറിയിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം ലഭിച്ച സാഹചര്യത്തില്‍ സിപിഐഎം ഹര്‍ജി പിന്‍വലിച്ചു. പൊളിച്ചുനീക്കലില്‍ എന്തു കൊണ്ടാണ് നടപടിക്രമങ്ങള്‍ പാലിക്കാത്തതെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു.

അതേസമയം പ്രതിഷേധത്തെതുടര്‍ന്ന് ഷഹീന്‍ബാഗില്‍ കെട്ടിടം പൊളിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കെട്ടിടം പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്വസിച്ചിട്ടുണ്ട്.

ഷഹീൻബാഗിൽ  കെട്ടിടം പൊളിക്കാനെത്തിയ ബുൾഡോസറുകള്‍ നാട്ടുകാർ തടഞ്ഞു

ഷഹീൻബാഗിൽ കെട്ടിടം പൊളിക്കാനെത്തിയ ബുൾഡോസറുകള്‍ നാട്ടുകാർ തടഞ്ഞു. നിലത്ത് കിടന്നുകൊണ്ട് ആളുകള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം സൗത്ത് ഡൽഹി കോർപ്പറേഷനിലെ പൊളിക്കൽ നടപടികള്‍ ചീഫ് ജസ്റ്റിസിന് മുൻപിൽ അഭിഭാഷകർ അവതരിപ്പിച്ചു. നാഗേശ്വർ റാവുവിൻ്റെ ബെഞ്ചിന് മുന്നിൽ വിഷയം അവതരിപ്പിക്കാനാണ് അഭിഭാഷകർക്ക് അനുമതി ലഭിച്ചത്. എന്നാല്‍ നടപടിക്രമങ്ങൾ പാലിച്ചാണ് പൊളിക്കാനെത്തിയതെന്നാണ് കോർപ്പറേഷന്‍റെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News