ഗോപുര വാതിൽ തള്ളിത്തുറന്ന് നെയ്തലക്കാവിലമ്മയുടെ പൂര വിളംബരം; പൂരലഹരിയിൽ തൃശൂർ

തെക്കേ ഗോപുരനട തള്ളിത്തുറന്നതോടെ തൃശൂർ പുരത്തിന് ആവേശത്തുടക്കം. എറണാകുളം ശിവകുമാറാണ് നെയ്തിലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുരനട തള്ളിത്തുറന്നത്. ഇതോടെ 36 മണിക്കൂർ നീണ്ട തൃശൂർ പൂരാഘോഷത്തിനാണ് തുടക്കമായി.

എട്ടരയോടെയാണ് നെയ്തിലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ വടക്കുംനാഥനിലേക്ക് പുറപ്പെട്ടത്. ഒൻപതരയോടെ തൃശൂർ മണികOനാലിലെത്തി. പിന്നീട് കിഴക്കൂട് അനിയൻമാരാരുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ നീണ്ട മേളം.

തുടർന്ന് ശ്രീ മൂലസ്ഥാനം വഴി വടക്കുംനാഥനെ വലംവച്ചു. അപ്പോഴേക്കും വലിയ ജനസാഗരം തന്നെ തെക്കേ ഗോപുരനടയ്ക്കു മുന്നിൽ തടിച്ചുകൂടിയിരുന്നു. കാത്തിരിപ്പിനൊടുവിൽ തെക്കേ ഗോപുരനട തള്ളി തുറന്ന് എറണാകുളം ശിവകുമാർ പൂരവിളമ്പരം നടത്തി.

അതേസമയം, കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് ഇത്തവണയും നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റിയത്. ഇത് രണ്ടാം തവണയാണ് തിടമ്പേറ്റാനുള്ള നിയോഗം എറണാകുളം ശിവകുമാറിനെ തേടിയെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News