Kashmir: കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്സില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.

കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്സില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതി ഉള്‍പ്പെടെ മൂന്ന് പേരെ വെറുതെവിട്ടു. വിചാരണക്കോടതി വിധിക്കെതിരെ എന്‍ ഐ എ യും പ്രതികളും സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. രണ്ടാം പ്രതി എം.എച്ച് ഫൈസല്‍ പതിന്നാലാം പ്രതി മുഹമ്മദ് നവാസ് 22-ാം പ്രതി സര്‍ഫറാസ് നവാസ് ഹക്കിം എന്നിവരെയാണ് വെറുതെ വിട്ടത്.

കേസിലെ മുഖ്യപ്രതിയായ തടിയന്റവിട നസീറിന് ശിക്ഷയില്‍ ഇളവ് ഇല്ല. പ്രതികള്‍ക്ക് വിചാരണക്കോടതി(court) നല്‍കിയ ഇരട്ട പര്യന്തം ഒഴിവാക്കി ജീവപര്യന്തം ശിക്ഷയാക്കി മാറ്റി. ഒരാള്‍ക്ക് ഒരു ജീവിതമല്ലേ ഉള്ളൂ വെന്നും അതിനാല്‍ ഇരട്ട ജീവപരന്ത്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. വിചാരണക്കോടതി ഒഴിവാക്കിയ ചില വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്ന് എന്‍ഐഎ നല്‍കിയ അപ്പീല്‍ അനുവദിച്ച് കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News