കാന്താ…വേഗം പോകാം…പൂരം കാണാന്‍ സില്‍ര്‍ലൈനില്‍; പൂരപ്രേമികളെ സ്വാഗതം ചെയ്ത് കെ-റെയില്‍ കോര്‍പറേഷന്‍

തൃശൂര്‍ പൂരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പൂരപ്രേമികളെ സ്വാഗതം ചെയ്ത് കെ-റെയില്‍ കോര്‍പറേഷന്‍. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കെ-റെയിലിലൂടെ അതിവേഗത്തില്‍ തൃശൂരിലെത്താന്‍ കെ-റെയില്‍ പൂരപ്രേമികളെ ക്ഷണിച്ചത്. കെ-റെയില്‍ വന്നാല്‍ സമയത്തിലും ട്രെയിന്‍ നിരക്കിലും വരാന്‍ പോകുന്ന മാറ്റം ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് കുറിപ്പ്.

കേരളത്തിലെ വിവിധ നഗരങ്ങളില്‍നിന്ന് പൂരങ്ങളുടെ നാട്ടിലേക്ക് അതിവേഗത്തിലെത്താമെന്ന് കുറിപ്പില്‍ പറയുന്നു. ഓരോ നഗരങ്ങളില്‍ നിന്നും തൃശൂരിലെത്താന്‍ എടുക്കുന്ന സമയം, ദൂരം, ടിക്കറ്റ് നിരക്ക് എന്നിവ ഇതില്‍ വിവരിക്കുന്നുണ്ട്.

കെ-റെയില്‍ വഴി തിരുവനന്തപുരത്തുനിന്ന് തൃശൂരിലെത്താന്‍ ഒരു മണിക്കൂര്‍ 56 മിനിട്ടാണ് എടുക്കുക. 260 കി.മീറ്റര്‍ ദൂരം താണ്ടാന്‍ നല്‍കേണ്ടത് 715 രൂപയാണ്. കൊച്ചിയില്‍നിന്ന് തൃശൂരിലേക്ക് 64 കി.മീറ്ററാണ് ദൂരം. 176 രൂപ നല്‍കിയാല്‍ കെ-റെയില്‍ വഴി വെറും 31 മിനുട്ട് കൊണ്ട് തൃശൂരിലെത്താനാകും. കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് കെ-റെയില്‍ പാതയില്‍ 98 കി.മീറ്ററാണ് ദൂരം. 269 രൂപ നല്‍കിയാല്‍ 44 മിനുട്ട് കൊണ്ട് കോഴിക്കോട്ടുനിന്ന് തൃശൂരിലെത്താം. കാസര്‍കോട്ടുനിന്ന് കെ-റെയിലില്‍ തൃശൂരിലെത്താന്‍ വേണ്ടത് ഒരു മണിക്കൂര്‍ 58 മിനുട്ട് മാത്രമാണ്. 270 കി.മീറ്റര്‍ ദൂരം താണ്ടാന്‍ വേണ്ടത് 742 രൂപയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News