പരിശോധന ശക്തം; കൊട്ടാരക്കരയിൽ 3 ഹോട്ടലുകൾ പൂട്ടിച്ചു

ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന കൂടുതൽ ശക്തമാകുന്നു. കൊല്ലം കൊട്ടാരക്കരയിൽ ഇന്ന് മാത്രം മൂന്ന് ഹോട്ടലുകളും ഏഴ് ബേക്കറികളും പൂട്ടിച്ചു. ചന്തയില്‍ നിന്ന് പുഴുവരിച്ച ഉണക്കമീന്‍ പിടിച്ചെടുത്തു

വൃത്തിഹീനമായ സാഹചര്യത്തിലും രേഖകളില്ലാത്തതെയും പ്രവര്‍ത്തിച്ച ഹോട്ടലുകളും ബേക്കറികളുമാണ് പൂട്ടിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിൽ പ്രവര്‍ത്തിച്ചിരുന്ന ബേക്കറികള്‍ക്കും ഹോട്ടലുകള്‍ക്കും ലൈസന്‍ സ് ഉണ്ടായിരുന്നില്ല.

അതേസമയം, ഷവർമ്മ കഴിച്ച് പെൺകുട്ടി മരിച്ചതോടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരക്കെ റെയ്ഡാണ്.ഭക്ഷ്യ വസ്തുക്കൾ, ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ആരോഗ്യ- ഭക്ഷ്യ സുരക്ഷ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, സംയുക്തമായിയാണ് പരിശോധന കർശനമാക്കിയത്. തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്കും പാളയത്തെ ഹോസ്റ്റലിനും നോട്ടീസ് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News