Ashish Mishra: ആശിഷ് മിശ്രയുടെ ജാമ്യപേക്ഷ തള്ളി

ലക്കിംപൂര്‍ ഖേരി കൂട്ടകൊല കേസിലെ പ്രതി ആശിഷ് മിശ്രയുടെ ജാമ്യപേക്ഷ തള്ളി അലഹബാദ് ഹൈകോടതി. ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയ നിലപാട് പുനപരിശോധന നടത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അലഹബാദ് ഹൈകോടതി ജാമ്യപേക്ഷ തള്ളിയത്.

അതേസമയം ലഘിംപൂര്‍ കര്‍ഷകകൂട്ടക്കൊലക്കേസില്‍ ആശിഷ് മിശ്ര കീഴടങ്ങിയിരുന്നു. ലഘിംപൂര്‍ ജയിലിലാണ് കീഴടങ്ങിയത് ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് കീഴടങ്ങിയത്.
ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലക്കേസില്‍ പ്രതി ആശിഷ് മിശ്രയ്ക്കും യുപി സര്‍ക്കാരിനും സുപ്രീംകോടതിയില്‍ നിന്നും വന്‍ തിരിച്ചടി നേരിട്ടിരുന്നു.അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഒരാഴ്ചക്കുള്ളില്‍ ആശിഷ് മിശ്ര കീഴടങ്ങണമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടിരുന്നത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാത്തതിന് യുപി സര്‍ക്കാരിനും കോടതിയുടെ വിമര്‍ശനം നേരിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here