പ്രതിഷേധം ശക്തം; ഷഹീൻബാഗിലെ പൊളിക്കൽ നടപടികൾ താൽകാലികമായി നിർത്തി

വൻ പ്രതിഷേധത്തെ തുടർന്ന് ദില്ലിയിലെ ഷഹീൻബാഗിലെ പൊളിക്കൽ നടപടികൾ താൽകാലികമായി നിർത്തിവെച്ചു. സൗത്ത് ദില്ലി മുനിസിപ്പൽ കോർപറേഷനാണ് ഇടിച്ചുനിരത്തൽ നടപടികൾ നിർത്തിവെച്ചത്.
കെട്ടിടങ്ങളും വീടുകളും ഇടിച്ചുനിരത്തുന്നതിനെതിരെ വൻ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയതോടെ ബുൾഡോസറുകൾ മടങ്ങിപോകുകയായിരുന്നു.

തെക്കന്‍ ദില്ലിയിലെ ഷഹീന്‍ ബാഗിലാണ് അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാനുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായത്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനായി രാവിലെ ഷഹീൻ ബാഗിൽ ബുൾഡോസറുകൾ എത്തിയതോടെ പ്രതിഷേധം ശക്തമായി.

പ്രദേശ വാസികൾ പ്രതിഷേധപ്രകടനവുമായി ബുൾദോസറിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും, ജനങ്ങളുടെ ശക്തമായ ചെറുത്ത് നിൽപ്പിന് ഒടുവിൽ ബുൾഡോസർ തിരിച്ചു പോകുകയായിരുന്നു. വടക്കന്‍ ദില്ലിയിലെ ജഹാംഗിര്‍പുരിയില്‍ നടത്തിയതിനു സമാനമായ നീക്കമാണ് ഷഹീന്‍ ബാഗില്‍ മുനിസിപ്പാലിറ്റി നടത്തിയത്. പ്രത്യേക മതസ്ഥരെ ലക്ഷ്യം വച്ചുള്ള ബിജെപി നീക്കമാണ് ബുൾദോസർ രാജേന്ന് പ്രദേശ വാസികൾ പറഞ്ഞു.

രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ കേന്ദ്ര സ്ഥാനമായിരുന്നു ഷഹീന്‍ ബാഗ്. ഒരു വിഭാഗം ജീവിക്കുന്ന പ്രദേശം മാത്രം തിരഞ്ഞെടുത്ത് ബിജെപി പൊളിക്കൽ നടപടിയിലേക്ക് നീങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News